പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ടിൽ ബ്രോ ഡാഡി, ജനുവരി 26 മുതൽ; ശ്രദ്ധനേടി വിഡിയോ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിൻറെ മകനായി പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം ജനുവരി 26 മുതലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുന്ന താരം പങ്കുവെച്ച പുതിയ വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് വിഡിയോ. ചിത്രത്തിൽ ആന്റണി ജോസഫ് എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ആന്റണി പെരുമ്പാവൂർ എത്തുക.
ചിത്രത്തിൽ ജോൺ കാറ്റാടി എന്നാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജോൺ കാറ്റാടിയുടെ മകൻ ഈശോ ജോൺ കാറ്റാടിയായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിൽ മീന, കല്യാണി പ്രിയദർശൻ, കനിഹ, മല്ലിക സുകുമാരൻ, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നു. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യന്ന ചിത്രമാണ് ബ്രോ ഡാഡി. ബ്രോ ഡാഡിക്ക് ശേഷം, ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ട് ആവർത്തിക്കും.
Story highlights: Bro Daddy Promo video