മലയാളികളുടെ ഹൃദയം കീഴടക്കിയ ഗാനത്തിന് ചുവടുവെച്ച് ദിവ്യ ഉണ്ണിയും രമ്യ നമ്പീശനും – വിഡിയോ

January 5, 2022

നൃത്തവേദിയിൽ നിന്നും മലയാള സിനിമയിലേക്ക് എത്തിയ ഒട്ടേറെ താരങ്ങളുണ്ട്. അതിൽ ചിലരാണ് ദിവ്യ ഉണ്ണി, രമ്യ നമ്പീശൻ തുടങ്ങിയവർ. ഒന്നിച്ച് സിനിമയിൽ വേഷമിടാൻ സാധിച്ചില്ലെങ്കിലും ദിവ്യ ഉണ്ണിയ്‌ക്കൊപ്പം ഒട്ടേറെ വേദികളിൽ നൃത്തം ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട് രമ്യ നമ്പീശന്. ഇടവേളയ്ക്ക് ശേഷം ദിവ്യ ഉണ്ണിയും രമ്യ നമ്പീശനും ഒന്നിച്ച് ചുവടുവയ്ക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ.

ദിവ്യ ഉണ്ണി നായികയായി അഭിനയിച്ച പ്രണയവർണ്ണങ്ങൾ എന്ന സിനിമയിലെ ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. അതേസമയം, അഭിനേത്രിയും ഗായികയായുമായി തിളങ്ങിയ താരമാണ് രമ്യ നമ്പീശൻ.  മലയാളത്തിലാണ് തുടക്കമെങ്കിലും, തമിഴ് സിനിമാലോകത്താണ് മികച്ച വേഷങ്ങൾ രമ്യയെ കാത്തിരുന്നത്. സമൂഹമാധ്യമങ്ങളിലും സജീവമായ രമ്യ അഭിനയത്തിരക്കിനിടയിലും സംഗീതത്തിനായി സമയം മാറ്റിവയ്ക്കാറുണ്ട്.

Read Also: ആക്ഷനും ആവേശവും നിറച്ച് റാണ ദഗുബാട്ടി; ‘1945’ ട്രെയ്‌ലറിന് വൻ വരവേൽപ്പ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ദിവ്യ ഉണ്ണി വിവാഹശേഷം സിനിമയിൽ സജീവമല്ല. നൃത്തം എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന താരം അമേരിക്കയിൽ ഇപ്പോൾ ഡാൻസ് സ്‌കൂൾ നടത്തുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ദിവ്യ ഉണ്ണി ഏറെനാളുകൾക്ക് ശേഷം ഒരു ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തിയിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെയാണ് ദിവ്യ ഉണ്ണി പ്രേക്ഷകരിലേക്ക് വീണ്ടും എത്തിയത്.

Story highlights- divya unni and ramya nambeesan dancing