ജംഗിൾ ബുക്കിലേക്ക് കയറിയതുപോലെ’-രസകരമായ വിഡിയോ പങ്കുവെച്ച് ദുൽഖർ സൽമാൻ

January 27, 2022

തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരെ നേടിയെടുത്ത ചലച്ചിത്രതാരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. സിനിമാവിശേഷങ്ങൾക്കപ്പുറം താരത്തിന്റെ കുടുംബവിശേഷങ്ങളും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ദുൽഖർ പങ്കുവെച്ചൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

കുടുംബത്തിനൊപ്പം രാജസ്ഥാനിലെ കടുവ സംരക്ഷണകേന്ദ്രമായ രത്തംബോര്‍ ദേശീയോദ്യാനം സന്ദര്‍ശിക്കുന്ന വിഡിയോ ആണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. ദുൽഖറിനൊപ്പം ഭാര്യ അമാലിനേയും ദൃശ്യങ്ങളിൽ കാണാം, രത്തംബോറിലേക്ക് പ്രവേശിക്കുമ്പോൾ ജംഗിൾ ബുക്കിലേക്ക് എത്തിയതുപോലെയുണ്ടെന്നാണ് വിഡിയോയ്‌ക്കൊപ്പം ദുൽഖർ പങ്കുവെച്ചത്. “ക്രൂഗറിലേക്ക് പ്രവേശിക്കുന്നത് ലയൺ കിംഗിലേക്ക് ചുവടുവെക്കുന്നത് പോലെയായിരുന്നുവെങ്കിൽ, രത്തംബോറിലേക്ക് കടക്കുന്നത് ജംഗിൾ ബുക്കിലേക്ക് എത്തുന്നത് പോലെയായിരുന്നു.” എന്നാണ് ദുൽഖർ കുറിച്ചത്.

Read also: നിൻ തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ… പാട്ട് പാടി മിയക്കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ച് എംജി, പകരം തുമ്പപ്പൂ ചോറ് തരാമെന്ന് മിയ, വിഡിയോ

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് യുവനടൻ ദുൽഖർ സൽമാൻ. ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഹേ സിനാമിക, സല്യൂട്ട് എന്നിവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

Story highlights: Dulquer salmaan shares video