കനാലിൽ കുടുങ്ങിയ ആനക്കൂട്ടത്തെ രക്ഷിച്ച് വനപാലകർ- വിഡിയോ

January 12, 2022

ആനകളുടെ കൗതുകരമായ വാർത്തകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അവയുടെ യാത്രകളും കുസൃതികളും ഹൃദയം തൊടുന്ന കഥകളുമെല്ലാം വളരെയേറെ പ്രേക്ഷകപ്രിയമുള്ളവയാണ്.ഇപ്പോഴിതാ ഒരുകൂട്ടം ആനകളെ കനാലിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച രക്ഷപ്പെടുത്തിയ കാഴ്ചയാണ് ശ്രദ്ധനേടുന്നത്. കർണാടകയിലെ മൈസൂരു ജില്ലയിൽ ആണ് സംഭവം. നാഗരഹോളെ കടുവാ സങ്കേതത്തിൽ നിന്നും ഗുരുപുര ഗ്രാമത്തിലേക്ക് അഞ്ച് ആനകൾ വഴിതെറ്റി എത്തുകയായിരുന്നു. ഗ്രാമവാസികൾ അവരെ വയലിലൂടെ ഓടിച്ചപ്പോൾ ഗ്രാമത്തിലെ പ്രധാന കനാലിൽ അവ കുടുങ്ങുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിക്കുന്നത് വരെ ആനക്കൂട്ടം കനാലിൽ നിന്ന് കയറാൻ വളരെയധികം കഷ്ടപ്പെട്ടു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ മൃഗങ്ങൾ കനാലിന്റെ ഭിത്തിയിൽ പലതവണ തെന്നി വീഴുന്നത് കാണാം.

Read Also: പാട്ട് വേദി കാത്തിരുന്ന സുന്ദരനിമിഷം; മിയക്കും മേഘ്‌നക്കു മൊപ്പം അനന്യക്കുട്ടിയും

മൈസൂരു ജില്ലയിലെ ലക്ഷ്മണ തീർഥ നദിയുടെ കനാലിലാണ് സംഭവം നടന്നതെന്ന് കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.എന്തായാലും ആനകൾക്ക് പരിക്കില്ല. അവ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയ ഉടൻ വനത്തിലേക്ക് മടങ്ങുകയും ചെയ്തു.

Story highlights- Elephant herd gets stuck in Karnataka canal