ഈ ഹോട്ടലിൽ ഏതു ഭക്ഷണം ഓർഡർ ചെയ്താലും പതിമൂന്നര സെക്കൻഡിൽ ടേബിളിൽ എത്തും!

January 25, 2022

ഭക്ഷണം ഓർഡർ ചെയ്തിട്ട് കാത്തിരിക്കുന്നത് ഒരു വലിയ കാത്തിരിപ്പ് തന്നെയാണ്. നല്ല വിശപ്പുമായി ഹോട്ടലിൽ എത്തി അരമണിക്കൂറോളം കുറഞ്ഞത് കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാൽ, ഭക്ഷണം ഓർഡർ ചെയ്‌താൽ സെക്കൻഡുകൾക്കുള്ളിൽ മേശയിൽ എത്തിക്കുന്ന ഒരു ഉഗ്രൻ ഹോട്ടലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. സ്‌പെയിനിലെ ഒരു റസ്റ്റോറന്റാണ് ഇങ്ങനെ സെക്കൻഡുകൾക്കുള്ളിൽ ആഹാരം എത്തിച്ച് റെക്കോർഡ് അടിച്ചിരിക്കുന്നത്.

കാർനെ ഗാരിബാൾഡി എന്ന റസ്റ്റോറന്റാണ് ഇങ്ങനെ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഓർഡർ ചെയ്തു തീരുംമുമ്പേ മേശയിൽ ഇവർ ആഹാരം എത്തിക്കും. ഓര്‍ഡര്‍ നല്‍കി വെറും 13.4 സെക്കന്‍ഡിനുള്ളിൽ ഭക്ഷണം ഉപഭോക്താവിന്റെ മേശയിലെത്തിക്കുന്ന ഈ റെസ്റ്റോറന്റ് ഇപ്പോള്‍ ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്.

Read Also: നിൻ തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ… പാട്ട് പാടി മിയക്കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ച് എംജി, പകരം തുമ്പപ്പൂ ചോറ് തരാമെന്ന് മിയ, വിഡിയോ

റെസ്റ്റോറന്റില്‍ പ്രധാനമായും സ്പാനിഷ്, മെക്‌സിക്കന്‍ വിഭവങ്ങളാണ് ലഭിക്കുക. ഈ വിഭവങ്ങളില്‍ പലതും കുറഞ്ഞ തീയില്‍ മണിക്കൂറുകളോളം സമയമെടുത്ത് പാകം ചെയ്യുന്നവയാണ്. റെസ്റ്റോറന്റ് തുറക്കുന്നതിനും വളരെ,മുൻപ് തന്നെ ഇവിടെ ഭക്ഷണം തയ്യാറാണ്. അതുകൊണ്ടാണ് എത്രയും വേഗം ആളുകളിലേക്ക് ആഹാരം എത്തുന്നത്.

Story highlights- Fastest Restaurant Service