ഏക്കറുകളോളം ആയിരക്കണക്കിന് മുട്ടയിട്ട് കൂടൊരുക്കി അരയന്നങ്ങൾ; കൗതുകമായി ആകാശ കാഴ്ച- വിഡിയോ

January 5, 2022

കൗതുകം നിറഞ്ഞ കാഴ്ചകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടാറുണ്ട്. അടുത്തിടെ തമിഴ്‌നാട്ടിലെ ആഴം കുറഞ്ഞ ജലാശയത്തിലൂടെ അരയന്നങ്ങൾ നീങ്ങുന്ന കാഴ്ച വളരെയേറെ കൗതുകം ഉണർത്തിയിരുന്നു. ഇപ്പോഴിതാ, വീണ്ടും അരയന്നങ്ങൾ താരമാകുകയാണ്. റാൻ ഓഫ് കച്ചിലെ ഒരു വലിയ പ്രദേശത്ത് ഡ്രോൺ ക്യാമറയിൽ പതിഞ്ഞ കൗതുകകരമായ കാഴ്ചയാണ് ശ്രദ്ധനേടുന്നത്.

ഏക്കറുകളോളം വിശാലമായ നെസ്റ്റിംഗ് ഏരിയയിൽ കുഞ്ഞു കൂനകൾക്ക് മുകളിൽ ആയിരക്കണക്കിന് മുട്ടകൾ ഇരിക്കുന്നത് വിഡിയോയിൽ കാണാം. ഡ്രോൺ ആ പ്രദേശം പൂർണ്ണമായും കവർ ചെയ്യുന്നുണ്ട്.
ഘുധ്കർ നാഷണൽ പാർക്കിൽ ഉള്ള നെസ്റ്റിംഗ് ഏരിയയുടെ 16 സെക്കൻഡ് ക്ലിപ്പ് ആണിത്.

Read Also: വരികൾ മറന്നിട്ടും മനോഹരമാക്കി മിടുക്കികൾ; ‘ഡിങ്കിരി ഡിങ്കാലേ..’ പാട്ടുമായി മിയയും മേഘ്‌നയും

റാൻ ഓഫ് കച്ചിൽ ശൈത്യകാലത്ത് ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഈ പ്രദേശത്തേക്ക് എത്തറുണ്ട്. മാധ്യമപ്രവർത്തകൻ ജനക് ദവെ ട്വിറ്ററിൽ പങ്കുവെച്ചതാണ് വിഡിയോ. 23,000 ലധികം ആളുകൾ ഇതിനോടകം വിഡിയോ കണ്ടു. ഇത് വളരെ അപൂർവമായ കാര്യമാണെന്ന് പറയുമ്പോഴും, അത്രയും താഴ്ന്ന് ഡ്രോൺ പറക്കുന്നത് അവയെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്നും ചിലർ പറയുന്നു. അരയന്നങ്ങൾ ഇന്ത്യയിൽ അത്ര സജീവമല്ല. അതുകൊണ്ടുതന്നെ അടുത്തിടെ തമിഴ്‌നാട്ടിൽ കണ്ടെത്തിയപ്പോൾ അത് വളരെയധികം കൗതുകമായിരുന്നു.

Story highlights- Flamingoes’ massive nesting area