അഞ്ച് ചിത്രങ്ങൾ, അഞ്ച് സംവിധായകർ; ശ്രദ്ധനേടി ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റിന്റെ ട്രെയ്‌ലർ

January 26, 2022

മലയാള സിനിമ ആസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് ‘ഫ്രീഡം ഫൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ. അഞ്ച് കഥകളുമായി അഞ്ച് സംവിധായകർ ഒന്നിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് എന്നി സംവിധായകർ ഒന്നിക്കുന്ന ചിത്രത്തിൽ രജിഷ വിജയന്‍, ശ്രിന്ദ, കബനി, ജിയോ ബേബി, രോഹിണി, ജോജു ജോര്‍ജ്, ഉണ്ണി ലാലു, സിദ്ധാര്‍ഥ ശിവ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

അതേസമയം മലയാളത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ ആന്തോളജി ചിത്രമാണ് ഫ്രീഡം ഫൈറ്റ്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവർ ചേർന്നാണ് ഫ്രീഡം ഫൈറ്റ് നിര്‍മ്മിക്കുന്നത്. സോണി ലൈവിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.

Read also: കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച വാഹനവും ഡ്രൈവറും; സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ച വിഡിയോയ്ക്ക് പിന്നിൽ ഇങ്ങനെയും ചിലതുണ്ട്…

മലയാളത്തിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള ജോജു ജോർജ് രജിഷ വിജയൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഫ്രീഡം ഫൈറ്റ്. അതേസമയം ജൂൺ എന്ന ചിത്രത്തിൽ ഒരുവരും ഒന്നിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിൽ ജോജുവിന്റെ മകളായാണ് രജിഷ വേഷമിട്ടത്.

story highlights: freedom fight trailer