പൃഥ്വിരാജിന്റെ ശബ്ദത്തിൽ പ്രണവ് മോഹൻലാൽ നായകനാകുന്ന ‘ഹൃദയ’ത്തിലെ ഗാനം

January 8, 2022

പ്രേക്ഷകർ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലേതായി പുറത്തുവന്ന ദർശന എന്ന ഗാനം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുകയാണ് ചിത്രത്തിലെതായി പുറത്തുവന്ന പുതിയ ഗാനം. പൃഥ്വിരാജ് സുകുമാരന്റെ ശബ്ദത്തിൽ പ്രേക്ഷകരിലേക്കെത്തിയ ‘താരക തെയ്താരെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ തയാറാക്കിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. അതേസമയം പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്ന ഹൃദയം.

Read also: മരണത്തിന്റെ വക്കിൽ നിന്നും 200 രൂപ നൽകി കുഞ്ഞിനെ വാങ്ങിയ ‘അമ്മ; സിനിമയെ വെല്ലുന്ന ജീവിതകഥയുമായി ഒരു കോടി വേദിയിലെത്തിയ കീർത്തി

ഒരു റൊമാന്റിക് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ഗാനത്തിനും പ്രാധാന്യം നൽകികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഹൃദയത്തിൽ 15 പാട്ടുകൾ ഉണ്ടെന്ന് ടീം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിയേറ്ററുകളിൽ തന്നെയാണ് ഹൃദയം പ്രദർശനത്തിന് എത്തുന്നത്. ഈ വർഷം ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Story highlights : Hridayam latest song