മകൻ ഐപിഎസ് ഉദ്യോഗസ്ഥൻ, അച്ഛനും അമ്മയും ഇന്നും മൺകുടിലിൽ; ലാളിത്യം നിറഞ്ഞ ജീവിതം

January 5, 2022

ലാളിത്യം നിറഞ്ഞ ജീവിതം പിന്തുടരുന്ന നിരവധിപ്പേരെ ഇതിനോടകം സോഷ്യൽ മീഡിയ നമുക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മകൻ ഐ പി എസ് ഉദ്യോഗസ്ഥനായിട്ടും എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടും സിംപിൾ ജീവിതം തുടരുന്ന ഒരു മാതാപിതാക്കളാണ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ കൈയടി ഏറ്റുവാങ്ങുന്നത്.

ആന്ധ്രാപ്രദേശ് കേഡറിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ മാതാപിതാക്കളാണ് ഇപ്പോഴും മഴയിൽ ചോർന്നൊലിക്കുന്ന ഒരു മൺകുടിലിൽ താമസമാക്കിയിരിക്കുന്നത്. കഗ്വാഡ് താലൂക്കിലെ മാള്‍ ഗ്രാമത്തിലാണ് 63 കാരനായ ശ്രീകാന്തും 53 കാരിയായ സാവിത്രിയും താമസിക്കുന്നത്. വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതസാഹചര്യങ്ങളിലൂടെയാണ് ഈ മാതാപിതാക്കൾ മക്കളെ പഠിപ്പിച്ച് വലിയ വിജയം നേടിക്കൊടുത്തത്. ജീവിതത്തിൽ വലിയ വിജയം നേടിയെങ്കിലും ആർഭാടങ്ങളും ആഘോഷങ്ങളും ഒന്നും ഇഷ്ടപെടാത്ത ഈ മാതാപിതാക്കൾ ഇന്നും തങ്ങളുടെ മൺകുടിലിൽ തന്നെയാണ് താമസം.

Read also: മനുഷ്യന്റെ മാത്രമല്ല തെരുവിലെ മൃഗങ്ങളുടെയും വിശപ്പകറ്റി ഒരു മനുഷ്യൻ; സഹജീവി സ്നേഹത്തിന് കൈയടിച്ച് സൈബർ സുഹൃത്തുക്കൾ

അതിന് പുറമെ ഇന്നും ജോലിയ്ക്ക് പോയാണ് ഇരുവരും തങ്ങളുടെ ജീവിതച്ചിലവ് കണ്ടെത്തുന്നത്. ഒരു ഷുഗർ ഫാക്ടറിയിൽ ഡ്രൈവറായാണ് ശ്രീകാന്ത് ജോലി നോക്കുന്നത്. അതേസമയം ഏറെ കഷ്ടപാടുകളിലൂടെയാണ് തങ്ങൾ ജീവിച്ചത്, എങ്കിലും ഇത്രയും കാലം ജീവിച്ച ജീവിതസാഹചര്യങ്ങൾ ഉപേക്ഷിച്ച് പോകുക തങ്ങൾക്ക് സാധ്യമല്ലെന്നും, കഴിയുന്നടത്തോളം കാലം തങ്ങൾ ജോലി ചെയ്ത് ജീവിക്കും എന്നുമാണ് ഇരുവരും പറയുന്നത്.

Story highlights: IPS officer’s parents continue living in shed