സൂക്ഷിച്ച് നോക്കൂ; ആകാശത്തെ അപൂർവ കാഴ്ച കാമറയിൽ പകർത്തി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ
ചില ചിത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധയാകർഷിക്കുകയാണ് കൂട്ടത്തോടെ പറക്കുന്ന പക്ഷികളുടെ ചിത്രം. കൂട്ടത്തോടെ പറക്കുന്ന പക്ഷികളുടെ കാഴ്ചകൾ സ്ഥിരം കാഴ്ചയായതുകൊണ്ടുതന്നെ ഇതിലിത്ര കൗതുകം എന്താണ് എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും.. എന്നാൽ സമൂഹമാധ്യമത്തിൽ ഇസ്രായേലി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആൽബർട്ട് കെഷെറ്റാ പങ്കുവെച്ചത് ഒരു അപൂർവ ചിത്രമാണ്.
ആൽബർട്ട് കെഷെറ്റാ പങ്കുവെച്ച ചിത്രം ആദ്യം കാണുമ്പോൾ പഞ്ചസാര നിറച്ച ഒരു സ്പൂൺ ആയിരിക്കാം ഇത് എന്നാണ് കരുതുക. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ മാത്രമേ ഇത് കൂട്ടത്തോടെ പറക്കുന്ന പക്ഷികൾ ആണെന്ന് കണ്ടെത്താൻ കഴിയു. ആയിരക്കണക്കിന് പക്ഷികളെയാണ് ഈ ചിത്രത്തിൽ കാണുന്നത്. ഇവ ഒരുമിച്ച് പറക്കുമ്പോൾ ലഭിച്ച അപൂർവ കാഴ്ചയാണ് കെഷെറ്റയുടെ കാമറയിൽ പതിഞ്ഞിരിക്കുന്നത്.
Read also ; അച്ഛനെ മിസ് ചെയ്യുന്നു; വിവാഹവസ്ത്രത്തിൽ പിതാവിന്റെ അവസാന വാക്കുകൾ തുന്നിച്ചേർത്ത് മകൾ; ഹൃദയംതൊട്ട കാഴ്ച
അതേസമയം ഒരു വലിയ കൂട്ടം പക്ഷികൾ ഒരുമിച്ച് ഒരേ ദിശയിലേക്ക് പറക്കുന്ന ഈ പ്രതിഭാസത്തെ മർമറേഷൻ എന്നാണ് പറയുന്നത്. സ്റ്റെർലിങ് പക്ഷികളാണ് സാധാരണയായി ഇങ്ങനെ പറക്കുന്നത്. ഏകദേശം ആറു മണിക്കൂറോളം സമയം ചിലവിട്ട് പക്ഷികളെ നിരീക്ഷിച്ച ശേഷം പകർത്തിയ ചിത്രമാണിത്. വലിയ രീതിയിലുള്ള സന്ദേശങ്ങളാണ് അദ്ദേഹത്തിന് ചിത്രങ്ങൾക്ക് ഇപ്പോൾ പാഭിച്ചുകൊണ്ടിരിക്കുന്നത്.
Story highlights; Israeli photographer captures unique bird spoon image