ജോൺ ലൂഥറായി ജയസൂര്യ; പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി താരം

January 22, 2022

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ പ്രത്യേകതകൊണ്ട് പ്രേക്ഷക പ്രീതിനേടിയതാണ് ചലച്ചിത്രതാരം ജയസൂര്യ. വ്യത്യസ്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ജോൺ ലൂഥർ. അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം നിർമ്മിക്കുന്നത് തോമസ് മാത്യു, ക്രിസ്റ്റീന തോമസ് എന്നിവർ ചേർന്നാണ്. വാഗമണ്ണിൽ ചിത്രീകരിച്ച സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ നടക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ജയസൂര്യ.

സണ്ണിയാണ് ജയസൂര്യ നായകനായി അവസാനം കാഴ്ചക്കാരിലേക്കെത്തിയ ചിത്രം. കൊവിഡ് കാലത്ത് ക്വാറന്റീനിൽ കഴിയേണ്ടി വരുന്ന സണ്ണി എന്ന വ്യക്തിയും അയാൾ കടന്നുപോകുന്ന മാനസീക ബുദ്ധിമുട്ടുകളുമാണ് ചിത്രം പറയുന്നത്. മേരി ആവാസ് സുനോ, ഈശോ, കത്തനാർ തുടങ്ങിയ ചിത്രങ്ങളിലാണ് ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Read also; ഇത് മനുഷ്യൻ നിർമിച്ചവയിൽ ഏറ്റവും പഴക്കമുള്ള അലങ്കാര വസ്തു; പഴക്കം 41,500 വർഷം, അമ്പരന്ന് ഗവേഷകർ

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍, ജോ ആന്‍ഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ആണ് സംവിധാനം നിര്‍വഹിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാരായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുക. ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. രാമാനന്ദന്റെ വര്‍ഷങ്ങളായുള്ള ചരിത്ര ഗവേഷണത്തില്‍ നിന്നുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights; Jayasurya about film John Luther