ജോജുവിന്റെ നായികയായി ഐശ്വര്യ രാജേഷ്; ‘പുലിമട’യ്ക്ക് തുടക്കം

January 5, 2022

ജോജു ജോർജിനൊപ്പം ഐശ്വര്യ രാജേഷ് എത്തുന്ന ഏറ്റവും പുതിയ ചിത്രം പുലിമടയ്ക്ക് തുടക്കമായി. എം കെ സാജൻ സംവിധാനം നിർവഹിക്കുന്ന ചിത്രം വായനാട്ടിലാണ് ചിത്രീകരിക്കുന്നത്. ഇങ്ക്‌‌ലാബ് സിനിമാസിന്റെ ബാനറിൽ ഡിക്സൺ പൊടുത്താസും സുരാജ് പി.എസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. വേണുവാണ് ഛായാഗ്രഹണം, അതേസമയം എട്ട് വർഷങ്ങൾക്ക് ശേഷം വേണു കാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ലിജോ മോൾ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബാലചന്ദ്രമേനോൻ, സോനാ നായർ,ഷിബില, അഭിരാം, റോഷൻ, കൃഷ്ണ പ്രഭ, ജിയോ ബേബി, അബു സലിം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അതേസമയം നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് ജോജു ജോർജ്. ജോജുവിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം മധുരമാണ്. മികച്ച സ്വീകാര്യത നേടിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് കാഴ്ചക്കാരിലേക്കെത്തിയത്.

Read also: മനുഷ്യന്റെ മാത്രമല്ല തെരുവിലെ മൃഗങ്ങളുടെയും വിശപ്പകറ്റി ഒരു മനുഷ്യൻ; സഹജീവി സ്നേഹത്തിന് കൈയടിച്ച് സൈബർ സുഹൃത്തുക്കൾ

മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ താരമാണ് ജോജു ജോർജ്. ജൂനിയർ ആർട്ടിസ്റ്റായും വില്ലനായും ഹാസ്യ കഥാപാത്രമായുമൊക്ക വെള്ളിത്തിരയിൽ പരീക്ഷണങ്ങൾ നടത്തിയ ജോജു പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ‘ജോസഫാ’ണ്. മികച്ച സ്വീകാര്യത നേടിയ ചിത്രമായിരുന്നു ‘ജോസഫ്’. ‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജുവിന് മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. പിന്നീട് ജോജു നായകനായി നിരവധി ചിത്രങ്ങളും പ്രേക്ഷകരിലേക്കെത്തി.

Story highlights:Joju George starring with Aishwarya Rajesh-Pulimada