ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രണയം; ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’-ലെ മനോഹര ഗാനം

വിഘ്‌നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്ത് വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘നാന്‍ പിഴൈ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്ന വിഘ്‌നേശ് ശിവന്‍ തന്നെയാണ്. അനിരുദ്ധ് രവിചന്ദ്രന്റെ ഈണത്തില്‍ സാക്ഷ തിരുപതിയും രവി.ജിയുമാണ് ഗാനം ആലപിച്ചത്.
റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ത്രികോണ പ്രണയകഥയായാണ് ഒരുങ്ങുന്നത്. അതേസമയം, ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’.
Read Also: തമിഴിൽ ചുവടുറപ്പിച്ച് കുഞ്ചാക്കോ ബോബൻ, ഒപ്പം അരവിന്ദ് സ്വാമിയും- ‘രണ്ടകം’ ടീസർ
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.കലാ മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പി ആർ ഒ – ആതിര ദിൽജിത്ത്.
Story highlights- Kaathuvaakula Rendu Kaadhal Naan Pizhai Lyrical song