ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ട്; ‘അറിയിപ്പ്’ ചിത്രീകരണ വിശേഷങ്ങളുമായി താരം
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായൺ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. ‘അറിയിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും എഡിറ്റിംഗും നിർവഹിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വേറിട്ട ലുക്കിൽ ചാക്കോച്ചൻ എത്തുന്ന ചിത്രം നോയിഡയിലാണ് ചിത്രീകരണം നടക്കുന്നത്. ഷെബിൻ ബക്കർ, മഹേഷ് നാരായൺ എന്നിവർക്കൊപ്പം ചിത്രത്തിന്റെ നിർമ്മാണത്തിൽ കുഞ്ചാക്കോ ബോബനും ഭാഗമാകുന്നുണ്ട്.
അതേസമയം നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ‘മലയന്‍കുഞ്ഞ്’ എന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ രചനയും ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്യുന്നത് മഹേഷ് നാരായണനാണ്. ഭീമന്റെ വഴിയാണ് കുഞ്ചാക്കോയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
Read also:‘ദർശന ഐ ആം ക്രേസി എബൗട്ട് യു’, സോഷ്യൽ മീഡിയയുടെ മനം കീഴടക്കിയ സ്പോട്ട് ഡബ്ബുമായി ഗിരികുട്ടൻ
ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. 198-ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ‘ധന്യ’ എന്ന ചിത്രത്തിലാണ് താരം ബാലതാരമായി ആദ്യം എത്തിയത്. പിന്നീട് നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന് മകന് ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്, അള്ള് രാമേന്ദ്രന്, വൈറസ്, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്.
Story highlights: kunchacko boban starring mahesh narayanan ariyippu