അതിമധുരമൂറും ഒരു രുചി പാട്ട്- മധുരത്തിലെ ഗാനം

January 13, 2022

പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ‘മധുരം’. പേരുപോലെ തന്നെ ഏറെ നാളുകൾക്ക് ശേഷം മലയാളികൾക്ക് ഇടയിലേക്ക് എത്തിയ ഫീൽ ഗുഡ് ചിത്രമാണ് ഇത്. ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ, അർജുൻ അശോകൻ, നിഖില വിമൽ എന്നിവരാണ് ‘മധുരം’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഓരോ ഗാനവും പ്രേക്ഷകരുടെ ഇഷ്ടം കവർന്നിരുന്നു. ഇപ്പോഴിതാ, ഹിഷാം അബ്‌ദുൾ വഹാബും, ആര്യ ദയാലും ചേർന്ന് ആലപിച്ച ചിത്രത്തിലെ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

റൊമാൻസ് വിഭാഗത്തിലാണ് മധുരം ഒരുങ്ങുന്നത്. രണ്ട് തലമുറകളുടെ പക്വതയുള്ള പ്രണയത്തെക്കുറിച്ചാണ് ചിത്രം ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കുന്നത്. ജോജു ജോർജിന്റെ നായികയായി ശ്രുതി രാമചന്ദ്രനും അർജുൻ അശോകന്റെ നായികയായി നിഖില വിമലും വേഷമിടുന്നു. നടൻ ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Read Also: ‘രണ്ടാമതൊന്ന് ആലോചിക്കാതെ, എന്നോടൊപ്പം എല്ലാ ഭ്രാന്തൻ സാഹസങ്ങളിലും ഭാഗമാകുന്നതിന് നന്ദി’-മകൾക്കായി ടൊവിനോയുടെ ഹൃദയംതൊടുന്ന കുറിപ്പ്

അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ബദുഷ എൻ‌ എം, സൂരജ് പി‌എസ് എന്നിവരാണ് സഹനിർമാതാക്കൾ. ആശിക് ഐമറും ഫാഹിം സഫറും ‘മധുരത്തിന്റെ’ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജിതിൻ സ്റ്റാനിസ്ലാവസാണ് ഛായാഗ്രാഹകൻ. ഹേഷാം അബ്ദുൽ വഹാബിന്റെ സംഗീതം. മഹേഷ് ഭുവനേന്ദ് എഡിറ്റർ. ധനുഷ് നായനാർ സൗണ്ട് ഡിസൈനറും ദിലീപ് നാഥ്‌ കലാസംവിധായകനുമാണ്.

Story highlights- madhuram movie rum pum song