കോളജ് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന മമ്മൂട്ടി; വൈറൽ ചിത്രം

January 8, 2022

പ്രായം ഏൽക്കാത്ത മനസും ശരീരവുമുള്ളയാൾ- മമ്മൂട്ടിയെ അങ്ങനെയാണ് പലരും വിശേഷിപ്പിക്കുന്നത്… മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കാറുണ്ട് സിനിമ ആസ്വാദകർ. സിനിമ വിശേഷങ്ങൾക്കപ്പുറം അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങൾ അറിയാനും ആരാധകർക്ക് പ്രിയമാണ്. ഇപ്പോഴിതാ കോളജ് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചാരം നേടുന്നത്.

മഹാരാജാസ് കോളജിൽ വെച്ചുനടന്ന കോളജ് റീ യൂണിയന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രത്തിന് ലഭിക്കുന്ന കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ചിരി നിറയ്ക്കുന്നത്. അവിശ്വസനീയം എന്നാണ് പലരും ചിത്രത്തിന് കുറിച്ചിരിക്കുന്നത്.

Read also: മരണത്തിന്റെ വക്കിൽ നിന്നും 200 രൂപ നൽകി കുഞ്ഞിനെ വാങ്ങിയ ‘അമ്മ; സിനിമയെ വെല്ലുന്ന ജീവിതകഥയുമായി ഒരു കോടി വേദിയിലെത്തിയ കീർത്തി

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് മമ്മൂട്ടി വിസ്മയങ്ങള്‍ ഒരുക്കുന്നു. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്. നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പുഴു, നൻപകൽ നേരത്ത് മയക്കം തുടങ്ങിയവയാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്ന റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

Story highlights: Mammootty College reunion image