മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്നു; ഒടിടി റിലീസിനൊരുങ്ങി പുഴു

January 18, 2022

മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഴു. നവാഗതയായ റത്തിനായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്ത് നായികയാകുന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഹര്‍ഷാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പുഴുവിനുണ്ട്.

Read also: നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വാങ്ങിയ ടിക്കറ്റിന് സമ്മാനം; ക്രിസ്മസ്-പുതുവത്സര ബമ്പർ തുണച്ചത് കോട്ടയത്തെ പെയിന്റിംഗ് തൊഴിലാളിയെ

നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. തേനി ഈശ്വാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തികച്ചും വ്യത്യസ്തമായ ​ഗെറ്റപ്പിലുളള മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററും ചിത്രത്തിന്റേതായി അടുത്തിടെ പുറത്തുവന്ന ടീസറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു.

Story highlights: mammootty starrer new film puzhu release