ഒരേസമയം 85 സ്പൂണുകൾ ശരീരത്തിൽ ബാലൻസ് ചെയ്ത് വ്യക്തി- കൗതുക കാഴ്ച
85 സ്പൂണുകൾ ഒരേസമയം ശരീരത്തിൽ ബാലൻസ് ചെയ്ത് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു ഇറാനിയൻ പൗരൻ. ഇറാനിൽ നിന്നുള്ള അബോൾഫസൽ സാബർ മൊഖ്താരി എന്ന അൻപതുകാരൻ റെക്കോർഡ് നേടിയിരിക്കുന്നത്. ചെറുപ്പം മുതൽ ഇദ്ദേഹം സ്പൂണുകൾ ശരീരത്തിൽ ബാലൻസ് ചെയ്തു പരിശീലിച്ചതാണ്.
കുട്ടിയായിരുന്നപ്പോൾ ആകസ്മികമായി തനിക്ക് ഈ കഴിവ് ഉള്ളതായി അദ്ദേഹം ശ്രദ്ധിച്ചു. പിന്നീട് വർഷങ്ങളുടെ പരിശീലനത്തിനും പരിശ്രമത്തിനും ശേഷം, ആ കഴിവിനെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു.
തന്റെ ശരീരത്തിൽ ബാലൻസ് ചെയ്യാൻ കഴിയാത്തതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മൊഖ്താരി പറയുന്നു.പ്ലാസ്റ്റിക്, ഗ്ലാസ്, പഴം, കല്ല്, മരം തുടങ്ങി പൂർണ്ണവളർച്ചയെത്തിയ ഒരു മനുഷ്യനെപ്പോലും പോലെ ശരീരത്തിൽ ബാലൻസ് ചെയ്യാൻ കഴിയും എന്നാണ് അദ്ദേഹം പറയുന്നത്.
വിവിധ കഴിവുകൾ ഉണ്ടായിരുന്നിട്ടും മൊഖ്താരിക്ക് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ കഠിനമായി പരിശ്രമിക്കേണ്ടിവന്നു. കഴിഞ്ഞ വർഷംതന്നെ റെക്കോർഡ് തകർക്കാൻ അദ്ദേഹം ശ്രമം തുടങ്ങിയെങ്കിലും സാധിച്ചിരുന്നില്ല.
ഒരു നിശ്ചിത സമയത്തേക്ക് ശരീരത്തിൽ സ്പൂണുകൾ സന്തുലിതമായി തുടരണമെന്ന് റെക്കോർഡിനായുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ആവശ്യപ്പെടുന്നു.ഈ നേട്ടം കൈവരിക്കാൻ അദ്ദേഹത്തിന് മൂന്ന് ശ്രമങ്ങൾ വേണ്ടി വന്നു.
Read Also: ‘ഞങ്ങളൊക്ക ജൂനിയർ മോഡൽസാ..’- പാട്ടുവേദിയിൽ ചിരിപടർത്തിയെത്തിയ കുഞ്ഞതിഥി- വിഡിയോ
ശരീരത്തിൽ ഏറ്റവും കൂടുതൽ സ്പൂണുകൾ സന്തുലിതമാക്കിയതിന്റെ മുൻ റെക്കോർഡ് 64 സ്പൂണുകൾ ബാലൻസ് ചെയ്ത സ്പെയിനിൽ നിന്നുള്ള മാർക്കോസ് റൂയിസ് സെബല്ലോസിന്റെ പേരിലാണ്.
Story highlights- Man balances 85 spoons on his body