മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം മകളുടെ തലയിൽ അവശേഷിച്ച തുന്നൽ അടയാളങ്ങൾ സ്വയം പകർത്തി അച്ഛൻ- ഹൃദയംതൊട്ടൊരു കാഴ്ച
ഓരോ മകളുടെയും ആദ്യ പ്രണയമാണ് അച്ഛൻ. അച്ഛന്മാർ പെൺമക്കളുമായി പങ്കിടുന്ന ബന്ധം അളവറ്റതാണ്. ഇപ്പോഴിതാ,അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെയും അച്ഛന്റെ കരുതലിന്റെയും ഉള്ളുതൊടുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
ചിത്രത്തിൽ അച്ഛനും മകളും തലചേർത്തിരിക്കുകയാണ്. രണ്ടുപേരുടെയും തലയുടെ ഒരു ഭാഗം ഷേവ് ചെയ്തിട്ടുണ്ട്. മസ്തിഷ്ക ശസ്ത്രക്രിയയെ തുടർന്നുള്ള തുന്നലുകളുടെ പാട് പെൺകുട്ടിയുടെ തലയിൽ കാണാൻ സാധിക്കും. മകളുടെ മനസിൽ അതൊരു മുറിവാകാതിരിക്കാൻ അച്ഛനും അതേപോലെ ഒരു ഹെയർസ്റ്റൈൽ ചെയ്തിരിക്കുകയാണ്.
ട്വിറ്ററിൽ വൈറലായ ചിത്രത്തിന് ഇതിനോടകം 8,000-ലധികം ലൈക്കുകളും ആയിരത്തിലധികം റീട്വീറ്റുകളും ലഭിച്ചു. മകളോടുള്ള അച്ഛന്റെ സ്‌നേഹത്തെകുറിച്ച് എല്ലാവരും വാചാലരാകുകയാണ്. ഈ ചിത്രം നിങ്ങളുടെ ഹൃദയത്തെ തൊടുന്നില്ലെങ്കിൽ നിങ്ങളൊരു മനുഷ്യനല്ല എന്നും, അച്ഛന് മകളുടെ സ്നേഹത്തിന്റെ അളവറ്റ അടയാളമാണ് ഇതെന്നും ഒട്ടേറെപ്പേർ കമന്റ്റ് ചെയ്യുന്നു.
Story highlights- Man shaves head to look like baby daughter after her brain surgery