ജീവിതത്തിനും മരണത്തിനും ഇടയിൽ ചിലവഴിക്കേണ്ടിവന്നത് 54 മണിക്കൂർ; ഗുഹയിൽ കുടുങ്ങിപ്പോയ ദിനങ്ങളെക്കുറിച്ച്…

January 26, 2022

ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില അപകടങ്ങൾ ചിലപ്പോൾ ജീവന് തന്നെ ഭീഷണിയായേക്കാം. ചിലപ്പോൾ മരണത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള നിമിഷങ്ങളും ഉണ്ടായേക്കാം. അത്തരത്തിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ പെട്ടുപോയ അവസ്ഥയെക്കുറിച്ച് പറയുകയാണ് ജോര്‍ജ് ലിനന്‍ എന്ന യുവാവ്. യാത്രാപ്രേമിയായ ജോർജ് ഗുഹയാത്രക്കിടയിൽ ഗുഹയിൽ പെട്ടുപോയെ അവസ്ഥയെക്കുറിച്ചാണ് പറയുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ജോർജിന് ഈ അപകടം സംഭവിച്ചത്.

ബ്രെക്കൺ ബീക്കൺസിലെ, ഒഗോഫ് ഫിന്നോൺ ഡു ഗുഹയിൽ വെച്ചാണ് അപകടം ഉണ്ടായത്. വീഴ്ചയിൽ വാരിയെല്ലിനും താടിയെല്ലിനും അപകടം സംഭവിച്ചതോടെ ഇവിടെ നിന്നും നീങ്ങാൻ കഴിയാതിരുന്ന ജോർജ് നീണ്ട 54 മണിക്കൂറുകളാണ് ഗുഹയ്ക്കകത്ത് അകപ്പെട്ടത്. ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയില്ലെന്ന് കരുതിയ ജോർജിനെത്തേടി പക്ഷെ രക്ഷാസേന എത്തുകയായിരുന്നു. 300 ഓളം സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ 54 മണിക്കൂർ നീണ്ട കഠിനപ്രവർത്തനത്തിന്റെ ഫലമായാണ് ജോർജിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയത്. ഓപ്പറേഷൻ വെൽഷ് എന്ന ഈ സംഭവം ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗുഹാരക്ഷാദൗത്യമായിരുന്നു. 

Read also: കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച വാഹനവും ഡ്രൈവറും; സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ച വിഡിയോയ്ക്ക് പിന്നിൽ ഇങ്ങനെയും ചിലതുണ്ട്…

എന്നാൽ ഇപ്പോഴിതാ അന്ന് തന്നെ രക്ഷിച്ച രക്ഷാപ്രവർത്തകർക്കൊപ്പം സന്നദ്ധപ്രവർത്തനങ്ങൾക്കായി ജോലിയിൽ ചേർന്നിരിക്കുകയാണ് എഞ്ചിനീയർ കൂടിയായ ജോർജ് ലിനനും.

Story highlights: man trapped in cave for 54 hours