ഒരു ലീവ് പോലും എടുക്കാതെ ഒരേ കമ്പനിയിൽ 70 വർഷം പൂർത്തിയാക്കി 83-കാരൻ

January 29, 2022

ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്ന് നമ്മൾ തമാശയായി പറയാറുണ്ട്. മാസത്തിൽ ഒരു ലീവെങ്കിലും എടുക്കാത്തവർ കുറവുമാണ്. എന്നാൽ, ഇക്കാര്യത്തിൽ ബ്രയാൻ ചോർലി എന്ന എൺപത്തിമൂന്നുകാരൻ അല്പം വ്യത്യസ്തനാണ്. ഇദ്ദേഹം 70 വർഷമായി ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മാത്രമല്ല, ഇത്രയും വർഷമായിട്ട് ഒരു ലീവ് പോലും അദ്ദേഹം എടുത്തിട്ടില്ല എന്നതാണ് കൗതുകം.

ബ്രയാൻ ചോർലി 1953-ലാണ് ക്ലാർക്‌സ് ഷൂ ഫാക്ടറിയിൽ ജോലി ചെയ്യാൻ തുടങ്ങിയത്. അന്ന് അദ്ദേഹത്തിന് 15 വയസ്സാണ്. ഇപ്പോൾ 83 വയസ് പിന്നിട്ടിട്ടും ഉടൻ ഈ കമ്പനിയിൽ നിന്നും വിരമിക്കാൻ ഇദ്ദേഹം ഉദ്ദേശിക്കുന്നുമില്ല.

സ്‌കൂൾ അവധിക്കാലത്ത് തന്റെ കുടുംബത്തിന് വേണ്ടി സമ്പാദിക്കാൻ ബ്രയാൻ ഇംഗ്ലണ്ടിലെ സോമർസെറ്റിലെ സ്ട്രീറ്റിലുള്ള സി&ജെ ​​ക്ലാർക്ക് ഫാക്ടറിയിൽ ജോലി ചെയ്തു.ആഴ്ചയിൽ 45 മണിക്കൂർ ജോലി ചെയ്ത ശേഷം ബ്രയാൻ തന്റെ ആദ്യ ശമ്പളം നേടിയത് രണ്ട് പൗണ്ടും മൂന്ന് ഷില്ലിംഗുമാണ്. അതിൽ നിന്ന് ഒരു പൗണ്ട് അമ്മയ്ക്ക് കൊടുത്തു.

1980-കൾ വരെ ബ്രയാൻ ഈ കമ്പനിക്ക് വേണ്ടി പ്രവർത്തിച്ചു. പിന്നീട് യഥാർത്ഥ ഫാക്ടറി അടച്ച് പ്രീമിയം ക്ലാർക്സ് വില്ലേജ് ഷോപ്പിംഗ് ഔട്ട്‌ലെറ്റായി പുനർവികസിപ്പിച്ചു. 1993-ൽ ഷോപ്പിംഗ് സെന്റർ തുറന്നപ്പോൾ അദ്ദേഹം അവിടെ പ്രവർത്തിക്കാൻ തുടങ്ങി.

Read Also:‘ഹൃദയ’ത്തെ പുകഴ്ത്തി അൻവർ റഷീദിന്റെ കുറിപ്പ്; പ്രണവ് മോഹൻലാലിൻറെ കരിയർ ബെസ്റ് പെർഫോമൻസെന്ന് നിരീക്ഷണം

‘എട്ടു വർഷം മുമ്പ് എനിക്ക് എന്റെ ഭാര്യയെ നഷ്ടപ്പെട്ടു, അതിനാൽ വീട്ടിൽ എനിക്ക് ആരുമില്ല. എനിക്ക് പുറത്തുപോകണം, ആളുകളെ കാണണം, ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരു കസേരയിൽ വെറുതെ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് വിരസമാണ്. ഞാൻ എപ്പോഴും ജോലിക്കായി കാത്തിരിക്കുകയാണ്.-ബ്രയാൻ പറയുന്നു.

Story highlights- Man works for same company for 70 years without taking a single sick leave