നൃത്തച്ചുവടുകളുമായി മീര ജാസ്മിൻ; ശ്രദ്ധനേടി വിഡിയോ

ഒരു കാലത്ത് മലയാള സിനിമ ലോകത്ത് സജീവ സാന്നിധ്യമായിരുന്നു മീര ജാസ്മിൻ. പിന്നീട് വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം സിനിമ ലോകത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മീര ജാസ്മിന്റെ മടങ്ങിവരവ്. ഇപ്പോഴിതാ സിനിമ വിശേഷങ്ങൾക്കൊപ്പംതന്നെ ആരാധകർക്കിടയിൽ ആവേശമാകുകയാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച നൃത്ത വിഡിയോ. ഫ്രോക്കണിഞ്ഞ് ഗ്ലാമർ ചുവടുകളുമായി എത്തുന്ന മീരയുടെ വിഡിയോ ഇതിനോടകം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.
അതേസമയം സത്യൻ അന്തിക്കാട് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാം ആണ്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ജയറാമും മീര ജാസ്മിനും ഒന്നിക്കുന്നത്. സത്യൻ അന്തിക്കാടിനോടൊപ്പമുള്ള മീര ജാസ്മിന്റെ അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്. ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രമാണിത്. ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മീര ജാസ്മിൻ അവതരിപ്പിക്കുന്നത്. ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെ പി എ സി ലളിത, ശ്രീനിവാസൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
2001-ൽ ലോഹിതദാസ് സംവിധാനം നിർവഹിച്ച സൂത്രധാരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതാണ് മീര. ചിത്രത്തിൽ ശിവാനി എന്ന കഥാപാത്രത്തെയാണ് താരം അവതിരിപ്പിച്ചത്. ശിവാനിയെ ഹൃദത്തിലേറ്റിയ മലയാളികൾക്ക് പിന്നീട് മനോഹരമായ നിരവധി കഥാപാത്രങ്ങളെ മീര ജാസ്മിൻ സമ്മാനിച്ചു. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചുവരവിന്റെ ആവേശത്തിലാണ് സിനിമാപ്രേമികൾ.
Story highlights: meera jasmine shares new dance video