‘കണ്ണാംതുമ്പി പോരാമോ..’; കൊഞ്ചൽ മധുരത്തിൽ പാടി കുഞ്ഞു മിയക്കുട്ടി- വിഡിയോ
മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ആലാപന മാധുര്യത്തിലൂടെയും കുറുമ്പിലൂടെയും മനസ് കവരുന്ന കുഞ്ഞു മിടുക്കികളും മിടുക്കന്മാരുമാണ് ഈ പാട്ടുവേദിയുടെ കരുത്ത്. രണ്ടു സീസണുകളിലായി മികച്ച ഒട്ടേറെ ഗായകരെ വാർത്തെടുക്കാൻ ഫ്ളവേഴ്സ് ടോപ് സിംഗറിന് സാധിച്ചു. കുട്ടികളുടെ മധുരാലാപനത്തിലൂടെ മാത്രമല്ല പാട്ടുവേദി ഹൃദയം കവരുന്നത്. കുഞ്ഞു മിടുക്കരുടെ രസകരമായ സംസാരത്തിലൂടെയും കുസൃതികളിലൂടെയുമാണ്.
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മെഹക് പാട്ടുവേദിയുടെ കുറുമ്പിയാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ മിയാക്കുട്ടിയുടെ കുട്ടിക്കാല വിഡിയോകൾ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, മനോഹരമായ ഒരു ഗാനം കൂടി പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറുകയാണ്.
Read Also:ഇത് ഒരു സമ്പൂർണ്ണ ഡാൻസ് കുടുംബം; അടിപൊളി നൃത്തവുമായി കുടുംബസമേതം വൃദ്ധി വിശാൽ- വിഡിയോ
കൊഞ്ചൽ മാറാത്ത മധുര ശബ്ദത്തിൽ ‘കണ്ണാംതുമ്പി പോരാമോ..’ എന്ന ഗാനം ആലപിക്കുകയാണ് ഈ മിടുക്കി. ഒട്ടേറെ കമന്റുകളും അഭിനന്ദനങ്ങളും ഈ വിഡിയോക്ക് ലഭിച്ചു.മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.
Story highlights- miah mehak singing kannamthumbi poramo