‘എനിച്ച് പഴം വാട്ടിയത് കഴിക്കണം’- ശ്രദ്ധനേടി മിയക്കുട്ടിയുടെ മൂന്നാംവയസിലെ വിഡിയോ

January 17, 2022

മലയാളി പ്രേക്ഷകർക്കിടയിൽ ഏതാനും വർഷങ്ങളായി ജനപ്രിയ സ്ഥാനം നേടിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഇപ്പോൾ രണ്ടാം സീസണാണ് പുരോഗമിക്കുന്നത്. മത്സരവേശത്തിനൊപ്പം കുട്ടികളുടെ സർഗാത്മകതയും കുട്ടിത്തത്തിന്റെ നിഷ്കളങ്കതയും അതേപടി പകർത്തുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ . ഒട്ടേറെ കുരുന്നു ഗായകരാണ് വേദിയിൽ മാറ്റുരയ്ക്കുന്നത്.

പാട്ടുവേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മെഹക്. ചുരുളൻ മുടിയും കുസൃതി സംസാരവുമായി പാട്ടുവേദിയുടെ പ്രിയങ്കരിയായി മാറിയ മിയ പ്രേക്ഷകരുടെയും മനം കവർന്ന ഗായികയാണ്. എന്തിനും പെട്ടെന്നുതന്നെ മറുപടിയുള്ള മിയ സ്കിറ്റുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം കവർന്നിരുന്നു.

Read Also: കാശ്മീരിലെ തണുത്തുറഞ്ഞ മലനിരകളിൽ നൃത്തം ചെയ്ത് ബി എസ് എഫ്‌ ജവാന്മാർ- വിഡിയോ

ഇപ്പോഴിതാ, മിയയുടെ ചെറുപ്പത്തിലുള്ള ഒരു വിഡിയോ ശ്രദ്ധനേടുകയാണ്. മൂന്നുവയസുകാരിയായ മിയയുടെ രസകരമായ സംഭാഷണമാണ് വിഡിയോയുടെ ആകർഷണം. അതേസമയം, കൊച്ചുഗായകരിലെ സർഗപ്രതിഭ കണ്ടെത്തി അത് വളർത്തുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ ലക്ഷ്യം. ഒട്ടേറെ കൊച്ചുമിടുക്കികളും മിടുക്കന്മാരും ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ പിന്നണി ഗാനരംഗത്തേക്കും എത്തിക്കഴിഞ്ഞു. 

Story highlights- miah mehak’s childhood funny video