‘മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല..’; പാട്ടുവേദി കീഴടക്കി ഒരു കുഞ്ഞു ശ്രീധരൻ മാഷും നീലിയും- വിഡിയോ
മലയാളം ടെലിവിഷനിൽ ഏറെ ജനപ്രിയതയുള്ള സംഗീത പരിപാടികളിലൊന്നാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. പ്രതിഭാധനരായ കുട്ടികളുടെ സംഗമവേദി തന്നെയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. മത്സരവേദിയിലെ ജനപ്രിയ മത്സരാർത്ഥികളിൽ രണ്ടുപേരാണ് മേഘ്നയും മിയയും. കുസൃതി നിറഞ്ഞ സംസാരവും മനോഹരമായ ആലാപനവുംകൊണ്ട് മനംകവർന്നവരാണ് ഇരുവരും. പാട്ടുവേദിയിലെ ഉറ്റ സുഹൃത്തുക്കളുമാണ് ഇവർ.
ഇപ്പോഴിതാ, ഇരുവരും ചേർന്ന് ഒരു മനോഹരമായ പ്രകടനവുമായി എത്തിയിരിക്കുകയാണ്. മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല എന്ന ഗാനമാലപിച്ചാണ് മിയ പാട്ടുവേദിയിലേക്ക് എത്തിയത്. പാട്ടിന് ഒപ്പം ചുവടുവയ്ക്കാനാണ് മേഘ്ന എത്തിയത്. ശ്രീധരൻ മാഷും നീലിയുമായാണ് ഇരുവരുമെത്തിയത്.
പാട്ടിനൊപ്പം തന്നെ രസകരമായ സംസാരത്തിലൂടെയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഇരുവരും ഒഡീഷൻ മുതൽ തന്നെ വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും ഇഷ്ടം കവർന്നിരുന്നു.
Read More: ‘അവസാനം ഞാനത് കണ്ടു, എനിക്ക് പറയാൻ വാക്കുകളില്ല’- ഹൃദയംതൊട്ട സഹോദരന്റെ സിനിമയെക്കുറിച്ച് വിസ്മയ മോഹൻലാൽ
പാട്ടുവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ രണ്ടുപേരാണ് മിയയും മേഘ്നയും. രസകരമായ സംസാരവും അതിമനോഹരമായ ആലാപനവുംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കുറുമ്പികളാണ് ഇരുവരും. അതേസമയം, ഒട്ടേറെ മികവാർന്ന ഗായകരാണ് രണ്ടുസീസണുകളിലായി പാട്ടുവേദിയിൽ പാടി തെളിഞ്ഞത്. രണ്ടാം സീസണിൽ കുറച്ചുകൂടി കുസൃതി നിറഞ്ഞ കുറുമ്പുകൾ ആണ് എത്തിയിരിക്കുന്നത്.
Story highlights- miah singing nostalgic song with mekhna