ഇത് മിന്നൽ മാമന്റെ ജോസ്‌മോനും അപ്പുമോളും; ട്രെൻഡായി റീൽസ് വിഡിയോ

January 22, 2022

ടൊവിനോ തോമസ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നൽ മുരളി പ്രേക്ഷകരിലേക്കെത്തിയതുമുതൽ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയതാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും. അതിൽ മിന്നൽ മുരളിയുടെ പ്രിയപ്പെട്ട ജോസ്‌മോനായി എത്തിയതാണ് വസിഷ്ഠ് ഉന്മേഷ് എന്ന കുട്ടിത്താരമാണ്. ജോസ്‌മോൻറെ സഹോദരിയായി കുട്ടി തെന്നലും എത്തിയിരുന്നു. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇരുവരും ചേർന്നുള്ള ഒരു റീൽസാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ഉദയനാണ് താരം എന്ന ചിത്രത്തിലെ ‘കരളേ കരളിന്റെ കരളേ…’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്നത്. മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന ഇരുവരുടെയും നൃത്ത വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നേരത്തെ ഇരുവരും ചേർന്ന് അഭിനയിച്ച മറ്റൊരു വിഡിയോയും സോഷ്യൽ ഇടങ്ങളിൽ ഹിറ്റായിരുന്നു. പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവച്ചത്.

Read also; പിറന്നാൾ സമ്മാനമായി പൂക്കൾ കൊണ്ടുവരുമെന്ന് മകൻ, കാത്തിരുന്ന അന്ധയായ അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ നൽകി യുവാവ്, സോഷ്യൽ ഇടങ്ങളിൽ ആഹ്‌ളാദം നിറച്ച വിഡിയോ

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് വസിഷ്‌ഠ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇപ്പോഴിതാ മിന്നൽ മുരളിയിൽ മാമന്റെ ജോസ് മോനായി എത്തിയാണ് വസിഷ്ഠ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മികച്ച സ്വീകാര്യതയാണ് ജോസ് മോന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: minnal murali child artists reels video