അതിസാഹസീകതയ്‌ക്കൊപ്പം അഭിനയ അനുഭവങ്ങളും; ‘മിന്നൽ മുരളി’ മേക്കിങ് വിഡിയോ

January 21, 2022

സിനിമ ആസ്വാദകരിൽ മുഴുവൻ ആവേശം നിറച്ചുകൊണ്ടാണ് മിന്നൽ മുരളി പ്രേക്ഷകരിലേക്കെത്തിയത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ചിത്രത്തിലെ അതിസാഹസീക രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. അതിന് പുറമെ ചിത്രത്തിലെ അനുഭവത്തെക്കുറിച്ചുള്ള അഭിനേതാക്കളുടെ വാക്കുകളും വിഡിയോയിൽ കാണാം.

ഇടിമിന്നലേറ്റ് അമാനുഷീക ശക്തി ലഭിക്കുന്ന രണ്ട് പേരുടെയും അവരെ ചുറ്റിപ്പറ്റിയുള്ള ആളുകളിലൂടെയുമാണ് മിന്നൽ മുരളി മുന്നോട്ട് പോകുന്നത്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

Read also: പിറന്നാൾ സമ്മാനമായി പൂക്കൾ കൊണ്ടുവരുമെന്ന് മകൻ, കാത്തിരുന്ന അന്ധയായ അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ നൽകി യുവാവ്, സോഷ്യൽ ഇടങ്ങളിൽ ആഹ്‌ളാദം നിറച്ച വിഡിയോ

അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന തരത്തിലും ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നുണ്ട്. ഗോദയ്ക്ക് ശേഷം ടൊവിനോ- ബേസിൽ കൂട്ടുകെട്ടിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് മിന്നൽ മുരളി. ലോകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സിനിമ പ്രേമികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: Minnal Murali making video