15 മിനിറ്റ് വ്യത്യാസത്തിൽ പിറന്ന ഇരട്ടക്കുട്ടികൾ; പക്ഷെ വ്യത്യസ്ത ദിവസവും മാസവും വർഷവും- കൗതുകം

January 4, 2022

ഇരട്ടകുട്ടികളുടെ ജനനം എന്നും കൗതുകം നിറഞ്ഞതാണ്. എന്നാൽ വെറും പതിനഞ്ചു മിനിറ്റിന്റെ വ്യത്യാസത്തിൽ ഉണ്ടായ കുട്ടികളുടെ ജനനം അങ്ങേയറ്റം കൗതുകകരമായി മാറിയിരിക്കുകയാണ്. കാലിഫോർണിയയിൽ നിന്നുള്ള ഒരു സ്ത്രീ 15 മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി.എന്നാൽ വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത വർഷങ്ങളിലുമായിരുന്നു കുട്ടികളുടെ ജനനം. ‘രണ്ട് ദശലക്ഷത്തിൽ ഒരാൾക്ക് സംഭവിക്കാവുന്ന ഈ അപൂർവ്വ ജനനം ലോകം ഏറ്റെടുത്തുകഴിഞ്ഞു.

ഫാത്തിമ മാഡ്രിഗൽ എന്ന യുവതി തന്റെ മകൻ ആൽഫ്രെഡോയ്ക്ക് പുതുവർഷ രാവിൽ 11:45 ന് ജന്മം നൽകി. റിപ്പോർട്ടുകൾ പ്രകാരം ഇരട്ട സഹോദരി അയ്ലിൻ പതിനഞ്ചു മിനിറ്റ് വ്യത്യാസത്തിൽ 2022 ൽ ജനിച്ചു.

Read Also: ‘കൊണ്ടോരാം കൊണ്ടോരാം…’ പാട്ട് വേദിയുടെ ഹൃദയം കവർന്ന് എം ജെയും മേഘ്‌നക്കുട്ടിയും, വിഡിയോ

ഇരട്ട സഹോദരങ്ങൾ ജനിച്ച ആശുപത്രിയായ നാറ്റിവിഡാഡ് മെഡിക്കൽ സെന്റർ, കുഞ്ഞുങ്ങളുടെ ഫോട്ടോ പങ്കിട്ട് ‘ഈ ജനനം 2 ദശലക്ഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന അവസരം എന്ന് കുറിച്ചിട്ടുണ്ട്. ‘അർദ്ധരാത്രിയിൽ, 2022 ലെ പ്രദേശത്തെ ആദ്യത്തെ കുഞ്ഞായി അയ്ലിൻ യോലാൻഡ ട്രൂജില്ലോയെ നാറ്റിവിഡാഡ് സ്വാഗതം ചെയ്തു! അവളുടെ ഇരട്ടയായ ആൽഫ്രെഡോ അന്റോണിയോ ട്രുജില്ലോ, 15 മിനിറ്റ് മുമ്പ് ഡിസംബർ 31 വെള്ളിയാഴ്ച രാത്രി 11:45 ന് ജനിച്ചു, അതായത് ഇരുവരുടെയും ജന്മദിനം വ്യത്യസ്ത ദിവസത്തിലാണ്’-ആശുപത്രിയുടെ കുറിപ്പ്. 2019ലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Story highlights- Mum gives birth to twins just 15 mins apart, but in different years