രോഗിയെ രക്ഷിക്കാൻ ഏതറ്റംവരെ പോകാനും തയ്യാറായൊരു നഴ്സ്- ഹൃദയം കവർന്നൊരു വിഡിയോ

January 25, 2022

മണ്ണിലെ മാലാഖമാർ എന്നാണ് ആരോഗ്യപ്രവർത്തകർ അറിയപ്പെടുന്നത്. അങ്ങേയറ്റം ക്ഷമയുടെയും സഹനത്തിന്റെയും കരുതലിന്റെയും നേർരൂപങ്ങളായ നഴ്‌സുമാർ തങ്ങൾക്ക് മുന്നിലുള്ള രോഗിയുടെ ജീവന് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്നവരാണ്. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടുന്നത്.

പക്ഷാഘാതം വന്ന രോഗിയെ ഫിസിയോതെറാപ്പി ചെയ്യാൻ പ്രേരിപ്പിച്ച് നൃത്തം ചെയ്യുന്ന നഴ്‌സിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തളർച്ച ബാധിച്ച ഒരു രോഗിയെ ഫിസിയോതെറാപ്പി വ്യായാമങ്ങൾ ആവേശത്തോടെ ചെയ്യാൻ സഹായിക്കുകയാണ് നഴ്സ്. ഒരു കൈകൊണ്ട് നഴ്‌സിന്റെ നൃത്തം രോഗി സന്തോഷത്തോടെ പിന്തുടരുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാണ്.

രോഗി ഇങ്ങനെയുള്ള ചലനങ്ങൾക്ക് തയ്യാറായതോടെ നഴ്സ് തളർവാതം ബാധിച്ച കൈ മറ്റേ കൈകൊണ്ട് പിടിച്ച് ചലിപ്പിക്കാൻ സഹായിക്കുന്നു.സംഗീതത്തിന്റെ പശ്ചാത്തലത്തിൽ രോഗി വ്യായാമങ്ങൾ ചെയ്യുമ്പോൾ നഴ്സ് പ്രോത്സാഹിപ്പിച്ചുകൊണ്ട് കൈയ്യടിക്കുന്നു.

Read ALSO:‘ഞങ്ങളൊക്ക ജൂനിയർ മോഡൽസാ..’- പാട്ടുവേദിയിൽ ചിരിപടർത്തിയെത്തിയ കുഞ്ഞതിഥി- വിഡിയോ

ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ഒരു മിനിറ്റും 29 സെക്കൻഡും ദൈർഘ്യമുള്ള ഈ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. “രോഗികൾ സുഖം പ്രാപിക്കുമ്പോൾ, അവർ എല്ലാ ഡോക്ടർമാരോടും നന്ദി പറയുന്നു. എന്നാൽ നഴ്‌സുമാരും മറ്റ് മെഡിക്കൽ സ്റ്റാഫുകളും നൽകുന്ന സ്നേഹപൂർവമായ ചികിത്സയ്ക്ക് ‘നന്ദി’ എന്നത് വളരെ ചെറിയ പദമാണ്” അടിക്കുറിപ്പിൽ കാബ്ര കുറിക്കുന്നു.

Story highlights- Nurse dances to encourage paralysed patient for physiotherapy