പാർക്കിൽ തളർന്നുവീണ വളർത്തുനായക്ക് സി പി ആർ നൽകി രക്ഷിച്ച് യുവാവ്- ഹൃദയംതൊട്ടൊരു വിഡിയോ

January 31, 2022

ജീവിതത്തിൽ എല്ലാവരും പഠിച്ചിരിക്കേണ്ട ഒന്നാണ് ഒരു ആപൽഘട്ടത്തിൽ എങ്ങനെയാണ് സിപിആർ നൽകേണ്ടത് എന്ന്. മനുഷ്യന്റെ മാത്രമല്ല, മൃഗങ്ങളുടെയും ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് ഒരു അവസരം വന്നാൽ മടിച്ചുനിൽക്കേണ്ടി വരില്ല. ഹൃദയത്തെയും ശ്വാസകോശത്തെയും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ഗുരുതരമായ മസ്തിഷ്ക മരണം തടയുകയും ചെയ്യുന്നതിനായി സഹായിക്കുന്ന ഒന്നാണ് സിപിആർ.

സ്വയമേവയുള്ള രക്തചംക്രമണവും ശ്വസനവും പുനഃസ്ഥാപിക്കുന്നതിനുള്ള സമയംവരെ തലച്ചോറിന്റെ പ്രവർത്തനം സജീവമാക്കി നിലനിർത്താൻ സിപിആറിന് കഴിയും. മൃഗങ്ങൾക്കും സിപിആർ നൽകാം എങ്കിലുംനയ്ക്കും പൂച്ചയ്ക്കുമൊക്കെ അവയുടെ വലിപ്പം ചെറുതായതുകൊണ്ടുതന്നെ സിപിആർ നൽകാൻ ഇത്തിരി പ്രയാസമാണ്.

എന്നാൽ കൃത്യസമയത്ത് ഉചിതമായി പ്രവർത്തിച്ചാൽ രക്ഷിക്കാൻ സിപിആർ കൊണ്ട് സാധിക്കും എന്ന് തെളിയിക്കുകയാണ് ഒരു വിഡിയോ. കാലിഫോർണിയയിലെ ഒരു നായക്ക് പതിവ് നടത്തിനിടെ മയങ്ങി വീണു. അവസ്ഥ അല്പം ഗുരുതരമായിരുന്നു. ഭാഗ്യവശാൽ, സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളുടെ സമയോചിതമായ സിപിആർ ഇടപെടൽ നായയുടെ ജീവൻ രക്ഷിച്ചു.

Read Also: ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി ഒരു വിജയമെന്ന് പോണ്ടിങ്ങ്; ടെസ്റ്റ് ക്യാപ്റ്റനായി തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

പാർക്കിലേക്ക് എത്തുംമുൻപ് തന്നെ നയാ കുഴഞ്ഞു വീഴുകയായിരുന്നു. ഉടമ സഹായത്തിനായി നിലവിളിച്ചതിനെത്തുടർന്ന് ഒരാൾ ഓടിയെത്തി. നായ ശ്വസിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ സിപിആർ നൽകി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, നായ വീണ്ടും ശ്വാസോച്ഛ്വാസം ആരംഭിച്ചു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

Story highlights- Pet dog collapses outside park, gets saved by man who performs CPR