മധുവിന്റെ കുടുംബത്തിന് നിയമ സഹായവുമായി എത്തിയ മമ്മൂട്ടി- ശബ്ദമില്ലാത്തവന്റെ ശബ്ദമെന്ന് എം എ നിഷാദ്

January 31, 2022

ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നിയമസഹായം വാഗ്ദാനം ചെയ്ത് നടൻ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. മോഷണ കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ കേസിൽ വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാത്തത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്‍റെ പിആര്‍ഒ മധുവിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടത്.

മമ്മൂട്ടിയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് എത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി എത്തുന്ന സംവിധായകൻ എം എ നിഷാദിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്. സഹജീവിയോടുളള കടമക്കപ്പുറം, ശബ്ദമില്ലാത്തവന്റെ,
ശബ്ദമായി മാറുന്നു മമ്മൂട്ടി എന്നാണ് നിഷാദ് കുറിച്ചത്.

എം എ നിഷാദിന്റെ വാക്കുകൾ..

ഈ വാർത്ത സത്യമാണെങ്കിൽ…ഒരു കലാകാരന്റെ സാമൂഹിക പ്രതിബദ്ധതയുടെ, അർപ്പണ ബോധത്തിന്റെ മകുടോദാഹരണം.. മലയാളത്തിന്റെ പ്രിയനടൻ ശ്രീ മമ്മൂട്ടി സഹജീവിയോടുളള കടമക്കപ്പുറം, ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറുന്നു. അഭിനന്ദനീയം, എന്നൊരൊറ്റ വാക്കിൽ ഒതുങ്ങേണ്ടതല്ല അദ്ദേഹത്തിന്റെ ഈ പ്രവർത്തി മറിച്ച്, ഇനിയും ഉണരാത്ത ഞാനുൾപ്പടെ ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണർത്താൻ കൂടിയാണ്…വെളളിത്തിരയിലെ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് കൈയ്യടിക്കുന്ന ആരാധകർ….അവർക്കും കൂടിയുളള മമ്മൂട്ടി സാറിന്റെ സന്ദേശം കൂടിയാണ് ഈ തീരുമാനം. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട അശരണർക്ക് തുണയായി താനുണ്ടാവും എന്ന സന്ദേശം… അതൊരു പ്രചോദനമാകട്ടെ എല്ലാവർക്കും. ശ്രീ മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ !!!

മമ്മൂട്ടിയുടെ പിആർ ടീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം താഴെ ചേർക്കുന്നു…

Story highlights: post about mammootty for the offer- legal aid for madhu