പുതുവർഷ ദിനത്തിൽ രാവണ വേഷമണിഞ്ഞ് പാൽ വിതരണം ചെയ്ത് പൂനെ സ്വദേശി; പിന്നിൽ ചെറുതല്ലാത്തൊരു കാരണവും
പുതുവർഷ പിറവിയുടെ ദിനത്തിൽ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം വ്യത്യസ്തമായ നിരവധി കാഴ്ചകൾ സജീവമായിരുന്നു. പൂനെയിൽ നിന്നുള്ള ഒരു വ്യക്തി രാവണ വേഷം ധരിച്ച് പാൽ വിതരണം ചെയ്തതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നഗരത്തിലെ ട്രാഫിക് സിഗ്നലുകളിൽ ആണ് അദ്ദേഹം പാൽ വിതരണം ചെയ്തത്. ഇതിനു പിന്നിൽ ചെറുതല്ലാത്തൊരു കാരണവും ഉണ്ട്. ആളുകളെ മദ്ധ്യം കഴിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.
പാൽ കുടിക്കുക, മദ്യം കഴിക്കരുത് എന്ന സന്ദേശമാണ് ഞങ്ങൾ അദ്ദേഹം പ്രചരിപ്പിക്കുന്നത്. ആളുകൾ അവരുടെ ഉള്ളിലെ രാവണനെ ഉപേക്ഷിച്ച് മദ്യം ഉപേക്ഷിച്ച് പകരം പാൽ തിരഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് രാവണന്റെ വേഷം ധരിച്ച അരുൺ ഒഹർ പറഞ്ഞത്.
Read More: 2021 ൽ പാട്ട് പ്രേമികളുടെ കാതുംമനവും കവർന്ന സുന്ദരഗാനങ്ങൾ
‘സമൂഹത്തിൽ മദ്യാസക്തി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി നിരവധി കുടുംബങ്ങൾ തകരുന്നു. ഈ പരിപാടിയിലൂടെ, മദ്യം ഉപേക്ഷിക്കാൻ ആളുകളെ പ്രേരിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു’-അരുൺ പറയുന്നു. അതേസമയം, പുതുവർഷ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വർധിച്ചുവരുന്ന കൊവിഡ് കേസുകളെ കുറിച്ച് ബോധവൽക്കരണങ്ങൾ നടന്നിരുന്നു. ഇതിൽ നിന്നും തികച്ചും വ്യത്യ്സ്തമായ ആശയമാണ് ഇദ്ദേഹം പ്രചരിപ്പിച്ചത്.
Story highlights- Pune man dressed up as Ravana distributes milk on New Year’s Eve to urge people to give up alcohol