സിനിമ കണ്ടിറങ്ങിയ ഓരോരുത്തരുടെയും ഹൃദയം കവർന്ന ‘പുതിയൊരു ലോകം..’- ഹൃദയത്തിലെ ഗാനം പ്രേക്ഷകരിലേക്ക്

January 29, 2022

മലയാള സിനിമാലോകത്തിന് ആവേശം പകർന്നാണ് ഹൃദയം സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ചിത്രം മികച്ച പ്രതികരണം നേടുകയാണ്. രണ്ടരവർഷത്തോളമുള്ള കാത്തിരിപ്പിന്റെ ഫലമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. പ്രണവ് മോഹൻലാലിൻറെ കരിയറിൽ വഴിത്തിരിവായ ചിത്രത്തിലെ ഒരു മനോഹര ഗാനം പ്രേക്ഷരിലേക്ക് എത്തിയിരിക്കുകയാണ്.

പുതിയൊരു ലോകം എന്ന ഗാനമാണ് എത്തിയത്. തിയേറ്ററിൽ നിന്നും ഇറങ്ങിയ ഓരോരുത്തരുടെയും ഹൃദയം കവർന്ന ഗാനമായിരുന്നു ഇത്.

പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. 15 ഗാനങ്ങളുണ്ടെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.ദർശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

Read Also: ജോൺ ലൂഥറായി ജയസൂര്യ; പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി താരം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.

Story highlights- puthiyoru lokam song from hridayam