മഞ്ഞിൽ പുതച്ച് ശ്രീനഗർ റെയിൽവേ സ്റ്റേഷൻ; സ്വിറ്റ്സർലൻഡിനെ അനുസ്മരിപ്പിച്ച് ചിത്രങ്ങൾ
ഇന്ത്യയിൽ തണുപ്പിന് കാഠിന്യം ഏറി വരികയാണ്. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. കശ്മീർ താഴ്വരയിൽ വെള്ളിയാഴ്ച ആരംഭിച്ച മഞ്ഞുവീഴ്ച നിരവധി ഹിൽ സ്റ്റേഷനുകളിൽ തുടരുകയാണ്. ഇപ്പോഴിതാ, മഞ്ഞുമൂടിയ ശ്രീനഗർ റെയിൽവേ സ്റ്റേഷന്റെ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് മഞ്ഞുവീഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. ‘ഭൂമിയിൽ പറുദീസയുണ്ടെങ്കിൽ, അത് ഇവിടെയുണ്ട്, ഇവിടെയാണ്. ശ്രീനഗർ റെയിൽവേ സ്റ്റേഷൻ’ എന്ന ക്യാപ്ഷനൊപ്പമാണ് മന്ത്രി ചിത്രങ്ങൾ പങ്കുവെച്ചത്.ചിത്രങ്ങൾ കാണുന്ന ആർക്കും ശ്രീനഗർ സന്ദർശിക്കാൻ തോന്നും. അത്രക്ക് മനോഹരമാണ് ഈ കാഴ്ച. ശ്രീനഗർ റെയിൽവേ സ്റ്റേഷൻ കണ്ടാൽ സ്വിറ്റ്സർലൻഡിലെയോ യൂറോപ്പ് രാജ്യങ്ങളിലെയോ റെയിൽവേ സ്റ്റേഷൻ പോലെയാണ് എന്നാണ് ഒട്ടേറെപ്പേരും കമന്റ്റ് ചെയ്തിരിക്കുന്നത്.
"गर फिरदौस बर रूये ज़मी अस्त
— Ashwini Vaishnaw (@AshwiniVaishnaw) January 9, 2022
हमी अस्तो हमी अस्तो हमी अस्त" #SrinagarRailwayStation pic.twitter.com/aP7zkWxCyQ
അതേസമയം, കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിലെ ദൂരക്കാഴ്ച കുറഞ്ഞതിനാൽ ശനിയാഴ്ച ഷെഡ്യൂൾ ചെയ്ത 40 വിമാനങ്ങളാണ് റദ്ദാക്കിയത്.ഡിസംബർ 21 ന് ആരംഭിച്ച 40 ദിവസത്തെ ഏറ്റവും കഠിനമായ ശൈത്യകാലത്തിന്റെ പിടിയിലാണ് കശ്മീർ താഴ്വര.
Story Highlights- Railway Minister Ashwini Vaishnaw shares photos of snow-covered Srinagar station