കുത്തിപൊക്കൽ ചലഞ്ചിൽ ബജരംഗനൊപ്പമുള്ള വിഡിയോയുമായി രമേശ് പിഷാരടി

January 27, 2022

നർമ്മം കലർത്തിയ സംസാരശൈലികൊണ്ടും അവതരണംകൊണ്ടും പ്രേക്ഷകരെ കൈയിലെടുത്തതാണ് രമേശ് പിഷാരടി. മിമിക്രി കലാകാരനായും നടനായും സംവിധായകനായുമൊക്കെ മലയാളി പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച താരത്തിന്റെ സെൽഫ് ട്രോളുകളും ഏറ്റെടുക്കാറുണ്ട് ആരാധകർ. എന്തിലും ഏതിലും നർമ്മം കണ്ടെത്തുന്ന രമേശ് പിഷാരടി പങ്കുവെച്ച ഒരു പഴയകാല വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ബാല്യകാലത്തെ വിഡിയോ പങ്കുവെച്ചിരിക്കുന്ന രമേശ് പിഷാരടിക്കൊപ്പം ദൃശ്യങ്ങളിൽ ഒരു അണ്ണാനേയും കാണാം. ‘ഈ വിഡിയോയെ കുറിച്ച് ഒരുപാട് കഥകളും ഓർമ്മകളും ഉണ്ട്. എന്റെ വളർത്തുമൃഗമായ അണ്ണാൻ ‘ബജരംഗൻ’ @soubinshahir കുത്തിപ്പൊക്കൽ ചലഞ്ച്’, എന്നാണ് പിഷാരടി വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കുട്ടിക്കാലത്ത് നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സൗബിൻ സാഹിർ പങ്കുവെച്ചിരുന്നു, ഇതിന് പിന്നാലെയാണ് പുതിയ വിഡിയോയുമായി താരം എത്തിയത്.

Read also: എനിക്കും നിന്നെപ്പോലെ മൊട്ടത്തലയാണ്; കീമോതെറാപ്പിയുടെ വേദനകൾക്കിടയിലും അടുത്ത ബെഡിലെ കുരുന്നിനെ ആശ്വസിപ്പിക്കുന്ന മൂന്ന് വയസുകാരൻ, നൊമ്പരമായി വിഡിയോ

അതേസമയം വെള്ളിത്തിരയിലും തിരക്കുള്ള താരമാണ് രമേശ് പിഷാരടി. മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗത്തിലാണ് താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രമേശ് പിഷാരടി എത്തുക എന്നും സൂചനയുണ്ട്. എന്നാൽ സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് സിബിഐ അഞ്ചാം ഭാഗത്തിലൂടെ വീണ്ടും ആവർത്തിക്കുന്നതിന്റെ ആവേശത്തിലാണ് സിനിമ പ്രേമികൾ. വാഹനാപകടത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറും സിബിഐ അഞ്ചാം ഭാഗത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Story highlights: ramesh pisharody shares old video