മനുഷ്യന്റെ മുഖഭാവങ്ങൾ അനുകരിക്കുന്ന റോബോട്ട്; കൗതുകക്കാഴ്ച
റോബോട്ടിക് സിനിമകളോട് എന്നും മനുഷ്യന് കൗതുകമുണ്ടാകാറുണ്ട്. അത്തരം സിനിമകൾ ഇഷ്ടമുള്ളവർക്ക് തീർച്ചയായും കൗതുകം ഉണർത്തുന്ന ഒരു കാഴ്ച ശ്രദ്ധനേടുകയാണ്. മനുഷ്യന്റെ വികാരങ്ങളും മുഖഭാവങ്ങളും പകർത്താൻ ഒരു റോബോട്ട് ശ്രമിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
യഥാർത്ഥ മനുഷ്യ ചർമ്മം പോലെ രൂപകൽപ്പന ചെയ്ത റോബോട്ടിന്റെ മുഖമാണ് വിഡിയോയിൽ ഉള്ളത്. മനുഷ്യനെപ്പോലെ കണ്ണുകൾ, മുടി, പുരികം, മൂക്ക്, ചുണ്ടുകൾ എന്നിവയുള്ള ജീവൻ തുടിക്കുന്നമുഖമാണ് ഈ ഭാവങ്ങൾ പ്രകടിപ്പിക്കുന്നതും.ഏകദേശം 23 ദശലക്ഷം കാഴ്ച്ചകളാണ് വിഡിയോക്ക് ഇതിനോടകം ലഭിച്ചത് . ട്വീറ്റിന് 46,000 ലൈക്കുകളും 42,000-ലധികം ക്വോട്ട് റീട്വീറ്റുകളും ലഭിച്ചു.
🤖 A robot trying to replicate human emotions.pic.twitter.com/JXLZSUkWXu
— EHA News (@eha_news) January 13, 2022
Read Also: ചിലപ്പോൾ സബ് ടൈറ്റിൽ വേണ്ടിവരും; ഉത്സവവേദിയിൽ മിമിക്രിയും പാട്ടുകളുമായെത്തിയ പൊന്നച്ചൻ, ചിരി വിഡിയോ
അതേസമയം, റോബോട്ടിക് ലോകത്തെ വാർത്തകൾ അടുത്തിടെ ധാരാളമായി ശ്രദ്ധനേടുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ്, ബോസ്റ്റൺ ഡൈനാമിക്സ് റോബോട്ടുകൾ ഒരു മുറിക്കുള്ളിൽ പാർകൗർ ചെയ്യുന്ന വിഡിയോയും ശ്രദ്ധ നേടിയിരുന്നു. എന്തായാലും മുഖ ഭാവങ്ങൾ പ്രകടിപ്പിക്കുന്ന റോബോട്ടിന്റെ വിഡിയോ സമ്മിശ്ര അഭിപ്രായങ്ങൾ ആണ് നേടുന്നത്.
Story highlights- robot can mimic human emotions and facial expressions