പുഷ്പയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് സനുഷ- വിഡിയോ

ബാലതാരമായി സിനിമയിലെത്തിയ സനുഷ ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം സജീവമാണ്. പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്ത സനുഷ തമിഴ് ചിത്രമായ ‘നാളൈ നമതൈ’യിലൂടെയാണ് നായികയായി മടങ്ങിയെത്തിയത്. മലയാളത്തിൽ ദിലീപിനൊപ്പം മിസ്റ്റർ മരുമകനിലും നായികാവേഷം അവതരിപ്പിച്ചു. തുടർച്ചയായി സിനിമകൾ ചെയ്യാറില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് സനുഷ. ഇപ്പോൾ ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ സജീവമാണ് താരം.
സ്റ്റാർ മാജിക്കിന്റെ ക്രിസ്മസ്, പുതുവത്സര എപ്പിസോഡുകളിൽ സനുഷ എത്തിയപ്പോൾ ആഘോഷമായിരുന്നു വേദിയിൽ പിറന്നത്. ഇപ്പോഴിതാ, സനുഷയുടെ ഒരു നൃത്തവിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. പുഷ്പ എന്ന ചിത്രത്തിലെ സാമി സാമി എന്ന ഗാനത്തിനാണ് സനുഷ സന്തോഷ് ചുവടുവെച്ചത്.
Read Also: മികച്ച ക്വാളിറ്റിയും ദീർഘകാലം നിലനിൽക്കുന്നതും; പാദരക്ഷകൾ വാങ്ങുമ്പോൾ നോക്കി വാങ്ങാം
അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിശേഷം സനുഷ ആദ്യമായി പങ്കുവെച്ചത് ഫ്ളവേഴ്സ് സ്റ്റാർ മാജിക്കിലൂടെയാണ്. പിന്നീട് സ്റ്റാർ മാജിക്കിൽ ഒട്ടേറെ തവണ അതിഥിയായി സനുഷ എത്തി. 1998-ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ ബാലതാരമായെത്തി ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റംകുറിച്ചതാണ് സനുഷ. നായികയായി വേഷമിട്ടിരുന്നുവെങ്കിലും കുറച്ചുനാളുകളായി സനുഷ അഭിനയ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്യിരുന്നു. പാട്ടും നൃത്തവുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.
Story highlights- sanusha’s saamy saamy dance