വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഗോൾഡ് ഫിഷുകൾ; ഡ്രൈവിങ് പിരിശീലിച്ച മീനുകളെ പരിചയപ്പെടുത്തി ഗവേഷകലോകം
കൗതുകവും രസകരവുമായ കാഴ്ചകളാൽ സമ്പന്നമാണ് നമ്മുടെ ലോകം. മനുഷ്യന്റെ ചില കണ്ടെത്തലുകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ ശാസ്ത്രലോകം പങ്കുവെച്ച രസകരമായ വിഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ കവരുന്നത്. അലങ്കാര മത്സ്യങ്ങളിൽ ഏറ്റവും വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഗോൾഡ് ഫിഷിനെ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്.
ഇസ്രയേലിലെ ബീർഷെബ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ബെൻ ഗുരിയോൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര- സാങ്കേതിക ഗവേഷണങ്ങൾ നടത്തുന്ന ഒരു കൂട്ടം ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിനും പിന്നിൽ. ഇവർ വികസിപ്പിച്ചെടുത്ത ഒരു റോബോർട്ടിക് കാറാണ് ഫിഷ് ഓപ്പറേറ്റഡ് കാർ. അതിന് പുറമെ ലേസർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലഡാർ സംവിധാനങ്ങളും ഈ കാറുകളിൽ ഘടിപ്പിച്ചു. ലഡാർ സംവിധാനപ്രകാരം മീനിന്റെ ചലനത്തിനനുസരിച്ച് കാറിന് പ്രവർത്തിക്കാൻ സാധിക്കും. ഇതിന് പുറമെ ഇതിൽ ഘടിപ്പിച്ചിരിക്കുന്ന കാമറ, ഇലക്ട്രിക് വീലുകൾ, ഇലക്ട്രിക് മോട്ടറുകൾ എന്നിവയും മീനിന് കാറിനെ നിയന്ത്രിക്കാനുള്ള സാഹചര്യം ഒരുക്കും. മീൻ നീങ്ങുന്നതിനനുസരിച്ച് കാറും നീങ്ങും.
വാഹനത്തിന് പുറത്ത് ഘടിപ്പിച്ചിരിക്കുന്ന ഫിഷ് ടാങ്കിലാണ് മീനുകളെ ഇട്ടിരിക്കുന്നത്. മീനുകളുടെ ചലനങ്ങൾക്കനുസരിച്ച് ആയിരിക്കും വാഹനവും മൂവ് ചെയ്യുക. അതേസമയം ആറു ഗോൾഡ് ഫിഷുകളെയാണ് ഇത്തരത്തിൽ പരീക്ഷണങ്ങൾക്ക് വിധേയരാക്കിയത്. ആദ്യമൊക്കെ മീനുകൾ കൺഫ്യൂഷനിലായെന്നും എന്നാൽ പിന്നീട് അവ ഗവേഷകർ നിശ്ചയിച്ച പ്രകാരം കൃത്യമായ ഇടങ്ങളിലേക്ക് ചലിക്കാൻ തുടങ്ങിയെന്നുമാണ് ഗവേഷകർ പറയുന്നത്.
Story highlights: scientists taught goldfish to drive