കാഴ്ചയിൽ കൗതുകം നിറയ്ക്കുന്ന ചുവപ്പൻ ബീച്ച്; നിറത്തിന് പിന്നിലെ കാരണം തേടി സഞ്ചാരികൾ
പ്രിയപ്പെട്ടവരുമൊത്ത് ഒരു യാത്ര, അത് ബീച്ചിലേക്കായാൽ അതിമനോഹരം. കടൽ തീരത്തെ എണ്ണിയാൽ തീരാത്ത മണൽത്തരികളും കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വെള്ളവും അതിനപ്പുറത്തെ ആകാശവുമൊക്കെ മനസിന് നൽകുന്ന സന്തോഷം ചെറുതല്ല. കാഴ്ചയിൽ കൗതുകം നിറയ്ക്കുന്ന നിരവധി ബീച്ചുകളും ഭൂമിയിലുണ്ട്, അതിൽ ഏറ്റവും മനോഹരം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ചൈനയിലെ ചുവന്ന ബീച്ചാണ്.
ചുവന്ന പരവതാനി വിരിച്ചതുപോലെ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈ ബീച്ചിന്റെ സൗന്ദര്യം തേടി ഇവിടേക്ക് എത്തുന്നവരും നിരവധിയാണ്. എന്നാൽ എല്ലാക്കാലത്തും ഇവിടെ ചുവപ്പ് നിറമല്ല. ശരത് കാലത്താണ് അതിമനോഹരമായ ചുവപ്പ് നിറത്തിൽ ഈ ബീച്ച് കാണാനാകുക. ഇനി വസന്തമെത്തിയാൽ ഇവിടെ നിറയെ പച്ചപ്പാണ്. ഈ ബീച്ചിലെ ചുവപ്പ് നിറത്തിന് കാരണം ഇവിടെ വളരുന്ന സ്വീഡ എന്ന ചെടിയാണ്. ഈ ചെടികൾ വലിയ തോതിൽ സമുദ്രജലം ആഗീരണം ചെയ്യും, ഇതിന്റെ ഫലമായാണത്രെ ഇവയ്ക്ക് ചുവപ്പ് നിറം വരുന്നത്.
Read also: തൃശൂർ നഗരത്തിലെ ചുക്കുകാപ്പി വിൽപ്പനക്കാരൻ, ഒരു കോടി വേദിയിൽ നിന്നും ഫ്ളവേഴ്സ് കുടുംബത്തിലേക്ക്
ശരത് കാലമായാൽ നിരവധിപ്പേരാണ് ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനായി ഇവിടേക്ക് എത്തുക. നിരവധി പക്ഷികളും ജീവികളും അടക്കം കാണപ്പെടുന്ന ഇവിടെ വംശനാശ ഭീഷണി വലിയ രീതിയിൽ നേരിട്ടുകൊണ്ടിരിക്കുന്ന ക്രൗൺ ക്രെയിനുകളും ബ്ലാക്ക് ബേക്ക്ഡ് ഗല്ലുകളും കാണപ്പെടുന്നുണ്ട്.
അതേസമയം യാത്രാപ്രേമികളുടെ ഇഷ്ടം കൂടിയാണ് സഞ്ചാരികൾക്ക് അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈ ചുവപ്പൻ ബീച്ച്.
Story highlights: Secret behind Incredible Red Sea beach