അതിമനോഹര നൃത്തചുവടുകളാൽ വീണ്ടും വിസ്മയിപ്പിച്ച് സായ് പല്ലവി; വിഡിയോ

January 13, 2022

നൃത്തവേദിയിൽ നിന്നും സിനിമാലോകത്തേക്ക് എത്തിയ നടിയാണ് സായ് പല്ലവി. ആദ്യ ചിത്രമായ പ്രേമം ഹിറ്റായതോടെ മലർ മിസ് എന്ന കഥാപാത്രമായി എത്തിയ സായ് പല്ലവി തെന്നിന്ത്യയിൽ സജീവമായി. നൃത്തത്തിലെ മെയ്‌വഴക്കം പിന്നീട് സായ് പല്ലവി അഭിനയിച്ച ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കും. സായ് പല്ലവി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ശ്യാം സിംഗ റോയ്.ചിത്രത്തിലെ മനോഹരമായൊരു നൃത്ത വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

അനായാസമായ ചുവടുകളിലൂടെ ഈ ഗാനരംഗത്തും വിസ്മയം തീർക്കുകയാണ് താരം. അതേസമയം, ചിത്രം കാണാനായി ഹൈദരാബാദിലെ തിയേറ്ററിൽ വേഷം മാറി സായ് പല്ലവി എത്തിയ വിഡിയോ വളരെയേറെ ശ്രദ്ധനേടിയിരുന്നു. ജനങ്ങൾക്കൊപ്പമിരുന്ന് ചിത്രം കാണുന്ന സായ് പല്ലവി സിനിമ കണ്ടിറങ്ങിയതിന് ശേഷമാണ് മുഖം വെളിപ്പെടുത്തിയത്. തന്റെ സിനിമയോടുള്ള പ്രേക്ഷകരുടെ പ്രതികരണത്തിന് സാക്ഷ്യം വഹിക്കാൻ ആണ് നടി വേഷം മാറി എത്തിയത്.

Read Also: പുഷ്പയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് സനുഷ- വിഡിയോ

രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഒരു പീരിയഡ് ചിത്രമാണ് ശ്യാം സിംഗ റോയ്. സിനിമയിൽ സായി പല്ലവിക്കൊപ്പം നാനി ഒരു ബംഗാളി കഥാപാത്രമായി എത്തുന്നു. ഹൈദരാബാദിൽ 10 ഏക്കർ സ്ഥലത്ത് കൊൽക്കത്തയുമായി സാമ്യമുള്ള ഒരു വലിയ സെറ്റ് സ്ഥാപിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. കലാസംവിധായകൻ അവിനാശ് കൊല്ലയാണ് സെറ്റ് ഒരുക്കിയത്.

Story highlights- Shyam Singha Roy sai pallavi dance