പ്രണയം പറഞ്ഞ് അർജുൻ അശോകൻ; ‘സൂപ്പർ ശരണ്യ’യിലെ റൊമാന്റിക് ഗാനം എത്തി

January 9, 2022

സിനിമ ആസ്വാദകരിൽ ആവേശം നിറച്ചുകൊണ്ട് എത്തിയ ചിത്രമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘സൂപ്പർ ശരണ്യ’. അനശ്വര രാജൻ മുഖ്യകഥാപാത്രമാകുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അർജുൻ അശോകനും അനശ്വര രാജനുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പച്ചപ്പായല്‍’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് കാതറിന്‍ ഫ്രാന്‍സിസും ക്രിസ്റ്റിന്‍ ജോസും ചേര്‍ന്നാണ്.

നസ്ലിൻ, മമിത ബൈജു, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ ഗിരീഷ് തന്നെയാണ് സിനിമയ്ക്ക് രചനയും നിർവഹിക്കുന്നത്. ചിത്രം നിർമിക്കുന്നത് ഷെബിന്‍ ബെക്കറി,ഗിരീഷ് എ ഡി എന്നിവർ ചേർന്നാണ്.

കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കൊച്ചു ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ചിത്രം 50 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. അതേ ടീം വീണ്ടും ഒന്നിച്ച സൂപ്പർ ശരണ്യക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: മരണത്തിന്റെ വക്കിൽ നിന്നും 200 രൂപ നൽകി കുഞ്ഞിനെ വാങ്ങിയ ‘അമ്മ; സിനിമയെ വെല്ലുന്ന ജീവിതകഥയുമായി ഒരു കോടി വേദിയിലെത്തിയ കീർത്തി

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയം തുടങ്ങിയ താരമാണ് അനശ്വര രാജൻ. ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായാണ് താരം എത്തിയത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിനും കഥാപാത്രത്തിനും ലഭിച്ചത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് അനശ്വരയെ പ്രേക്ഷക പ്രിയങ്കരിയാക്കിയത്. ആദ്യരാത്രി, വാങ്ക് എന്നീ ചിത്രങ്ങളിലൂടെയും അനശ്വര ശ്രദ്ധ നേടി.

Story highlights: super saranya Pacha payal song