നൃത്ത അഭ്യാസപ്രകടനങ്ങളുമായി ശരണ്യയും സുഹൃത്തുക്കളും; ‘സൂപ്പർ ശരണ്യ’ ടീസർ

January 5, 2022

‘തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘സൂപ്പർ ശരണ്യ’. അനശ്വര രാജൻ മുഖ്യകഥാപാത്രമാകുന്ന ചിത്രത്തിന്റെ രസകരമായ ടീസർ പുറത്തുവിട്ടിരിക്കുകയാണ്അണിയറപ്രവർത്തകർ. ജനുവരി 7 മുതൽ പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിലേതായി പുറത്തുവന്ന പോസ്റ്ററും ഗാനങ്ങളും ടീസറുമെല്ലാം സിനിമ പ്രേമികളിൽ ആവേശം നിറച്ചിരുന്നു.

അതേസമയം അനശ്വര രാജനൊപ്പം നസ്ലിൻ അര്‍ജുന്‍ അശോകന്‍, മമിത ബൈജു, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ ഗിരീഷ് തന്നെയാണ് സിനിമയ്ക്ക് രചനയും നിർവഹിക്കുന്നത്. ചിത്രം നിർമിക്കുന്നത് ഷെബിന്‍ ബെക്കറി ഗിരീഷ് എ ഡി എന്നിവർ ചേർന്നാണ്.

Read also; മനുഷ്യന്റെ മാത്രമല്ല തെരുവിലെ മൃഗങ്ങളുടെയും വിശപ്പകറ്റി ഒരു മനുഷ്യൻ; സഹജീവി സ്നേഹത്തിന് കൈയടിച്ച് സൈബർ സുഹൃത്തുക്കൾ

കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കൊച്ചു ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ചിത്രം 50 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. അതേ ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും. അതേസമയം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയം തുടങ്ങിയ താരമാണ് അനശ്വര രാജൻ. ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായാണ് താരം എത്തിയത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിനും കഥാപാത്രത്തിനും ലഭിച്ചത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് അനശ്വരയെ പ്രേക്ഷക പ്രിയങ്കരിയാക്കിയത്. ആദ്യരാത്രി, വാങ്ക് എന്നീ ചിത്രങ്ങളിലൂടെയും അനശ്വര ശ്രദ്ധ നേടി.

Story highlights: super saranya teaser