പ്രണയപൂർവ്വം അനശ്വരയും അർജുനും; ‘സൂപ്പർ ശരണ്യ’യിലെ മനോഹര ഗാനം

January 24, 2022

തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘സൂപ്പർ ശരണ്യ’. അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . പ്രണയവും സൗഹൃദവും കോളേജ് ജീവിതവുമൊക്കെയാണ് സൂപ്പർ ശരണ്യ പങ്കുവയ്ക്കുന്നത്. ഡിനോയ് പൗലോസും ഗിരീഷ് എഡിയും ചേർന്ന് രചിച്ച ‘തണ്ണീർമത്തൻ ദിനങ്ങൾ’ നിർമിച്ച പ്ലാൻ ജെ സ്റ്റുഡിയോയും, ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും ചേർന്നാണ് ’ സൂപ്പർ ശരണ്യ’യും ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു പ്രണയഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ജസ്റ്റിൻ വർഗീസ് കംപോസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് സുഹൈൽ കോയആണ്. കാതറിൻ ഫ്രാൻസിസ്, ക്രിസ്റ്റിൻ ജോസ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു.

Read Also: ഒരു മിനിറ്റിനുള്ളിൽ വിരൽത്തുമ്പിൽ 109 പുഷ്-അപ്പ്; ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് മണിപ്പൂർ യുവാവ്

അതേസമയം അനശ്വര രാജനൊപ്പം നസ്ലിൻ അര്‍ജുന്‍ അശോകന്‍, മമിത ബൈജു, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതേസമയം, കൊച്ചു സിനിമയുടെ വലിയ വിജയമായിരുന്നു തണ്ണീർമത്തൻ ദിനങ്ങളിലൂടെ കേരളം സാക്ഷ്യം വഹിച്ചത്. ചിത്രം 50 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. അതേ ടീം വീണ്ടും ഒന്നിക്കുമ്പോൾ ആവേശവും ഏറെയാണ്. തണ്ണീർമത്തൻ ദിനങ്ങളിലും അനശ്വര രാജനായിരുന്നു നായിക.

Story highlights- super sharanya pacha payal song