‘ഇത് ആലിയയും ഞങ്ങളുടെ മിന്നിയും’, അലംകൃതയുടെയും മറിയത്തിൻറെയും ചിത്രം പങ്കുവെച്ച് സുപ്രിയ

January 19, 2022

ചലച്ചിത്ര താരങ്ങളുടെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള കുടുംബമാണ് പൃഥ്വിരാജ് സുകുമാരന്റേതും. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന താരങ്ങളാണ് പൃഥ്വിയും സുപ്രിയയും. അതുകൊണ്ടുതന്നെ മകളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടെങ്കിലും മകളുടെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെക്കാറ്. അത്തരത്തിലുള്ള മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. ഇത്തവണ അലംകൃതയ്ക്കൊപ്പം മറ്റൊരു കുട്ടിത്താരം കൂടിയുണ്ട്.

അലംകൃതയ്ക്കൊപ്പം ദുൽഖർ സൽമാന്റെ മകൾ മറിയവും പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. ‘ആലിയും മറിയവും (ഞങ്ങളുടെ മിന്നി) കളിക്കുന്നു’ എന്ന അടിക്കുറുപ്പോടെയാണ് സുപ്രിയ ഈ ക്യൂട്ട് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിന് ഇഷ്ടമറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് എത്തുന്നത്.

Read also: അടുത്ത മൂന്നാഴ്ച വളരെ നിർണായകം, വീട്ടിൽ എല്ലാവരും കൊവിഡ് ബാധിതരായാൽ എങ്ങനെ നേരിടാം: കുറിപ്പ് പങ്കുവെച്ച് ഡോക്ടർ

മലയാളി ആരാധകർ കൊതിയോടെ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടേത്.  മകളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ടെങ്കിലും മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് താരങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുള്ളത്.

Story highlights: Supriya Menon post photo of alankritha and dulquers daughter