സുരേഷ് ഗോപി പാടി ‘ഇളയനിലാ പൊഴിഗിറതേ..; ഗാനം ഏറ്റെടുത്ത് ആരാധകർ

January 11, 2022

ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം നന്നായി ഇണങ്ങുന്ന കലാകാരനാണ് സുരേഷ് ഗോപി, ഇതിനോടകം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളും ഏറെയാണ്. അഭിനയത്തിനപ്പുറം സാമൂഹ്യപ്രവർത്തനങ്ങളും മുന്നിട്ട് നിൽക്കുന്ന സുരേഷ് ഗോപിയുടെ സിനിമ വിശേഷങ്ങൾക്കൊപ്പംതന്നെ താരത്തിന്റെ മറ്റ് വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പാട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുന്നത്.

വിവാഹവേദിയിൽ പാട്ട് പാടുന്ന താരത്തിന്റെ വിഡിയോ വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ ആണ് പങ്കുവെച്ചിരിക്കുന്നത്. ‘ഈ സ്നേഹം എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളു , ഞാൻ ചോദിച്ചു അദ്ദേഹം എനിക്ക് തന്നു’ എന്ന അടിക്കുറുപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഇളയനിലാ പൊഴിഗിറതേ…’എന്ന ഗാനമാണ് സുരേഷ് ഗോപി വേദിയിൽ പാടുന്നത്.

Read also: ചെറുപ്രായത്തിൽ വേർപിരിയേണ്ടിവന്ന സഹോദരങ്ങൾ 80 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ; സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവർന്ന കൂടിച്ചേരൽ

മലയാള സിനിമ ആസ്വാദകരുടെ ഇഷ്ടനടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു കാലത്ത് വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന താരം 2015-ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ന് ശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്തിരുന്നു. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം നിര്‍വഹിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയ സുരേഷ് ഗോപിയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചതും. കാവലാണ് സുരേഷ് ഗോപിയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. താരത്തിന്റേതായി മറ്റ് ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights: Suresh Gopi Song at the wedding ceremony