വിവാഹവേദിയിൽ നൃത്തം ചെയ്ത് വധു, അവസാനം വരനായി കാത്തുവച്ചത് മനോഹരമായൊരു സർപ്രൈസും- വിഡിയോ

January 12, 2022

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിവാഹ വിഡിയോയിലാണ് ഇപ്പോൾ കാഴ്ച്ചക്കാരുടെ മുഴുവൻ കണ്ണുടക്കിയിരിക്കുന്നത്. വിവാഹം ഏറ്റവും മനോഹരക്കാൻ വ്യത്യസ്ത വഴികൾ തേടുന്ന നിരവധിപ്പേരെ നാം കണ്ടിട്ടുണ്ട്. അത്തരക്കാർക്കിടയിൽ ഏറെ ശ്രദ്ധേയമാകുകയാണ് മനോഹരമായി നൃത്തം ചെയ്യുന്ന ഈ വധുവിന്റെ ചിത്രങ്ങളും വിഡിയോകളും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം നൃത്തം ചെയ്ത് വരന്റെ അടുത്തേക്ക് എത്തുന്നതും അവസാനം വരന് സർപ്രൈസായി വിവാഹ മോതിരം സമ്മാനിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.

ക്രിയേറ്റിവ് ഡയറക്ടറായ സബ കപൂറാണ് ദൃശ്യങ്ങളിൽ കാണുന്ന വധു. ബാർബാർ ദേഘോ എന്ന ചിത്രത്തില സോ ആസ്മാൻ എന്നു തുടങ്ങുന്ന ഗാനത്തിനാണ് സബയും സുഹൃത്തുക്കളും ചേർന്ന് നൃത്തം ചെയ്യുന്നത്. വഴിയുടെ ഇരുവശത്തുമായി ബന്ധുക്കളും സുഹൃത്തുക്കളും നിൽക്കുന്നതും ഇവർക്ക് ഇടയിലൂടെ നൃത്ത ചുവടുകളുമായി വരുന്ന സബയെയുമാണ് ദൃശ്യങ്ങളിൽ ആദ്യം കണുന്നത്. തുടർന്ന് രണ്ടു ഭാഗത്തും നിൽക്കുന്നവരും സബയ്‌ക്കൊപ്പം ചേർന്ന് നൃത്തം ചെയ്യും. വരന്റെ അടുത്തെത്തുന്നതോടെ വരന്റെ മുന്നിലേക്ക് മോതിരം നൽകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.

Read also: ചെറുപ്രായത്തിൽ വേർപിരിയേണ്ടിവന്ന സഹോദരങ്ങൾ 80 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ; സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവർന്ന കൂടിച്ചേരൽ

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇതിനോടകം രണ്ടു ലക്ഷത്തിലധികം ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും.

story highlights; surprise bridal entry video