ജോജുവിനോപ്പം നദിയ മൊയ്തു; ശ്രദ്ധനേടി ആന്തോളജി ചിത്രം ‘പുത്തം പുതു കാലൈ വിടായാത’ ട്രെയ്‌ലർ

January 4, 2022

മലയാളത്തിന്റെ പ്രിയതാരങ്ങൾ തമിഴിൽ എത്തുന്ന ആന്തോളജി ചിത്രം ‘പുത്തം പുതു കാലൈ വിടായാത’ ട്രെയ്‌ലർ പുറത്തുവിട്ടു. അഞ്ച് കഥകൾ പറയുന്ന ചിത്രത്തിൽ ജോജു ജോർജ്, നദിയ മൊയ്തു, ഐശ്വര്യ ലക്ഷ്മി, ലിജോമോൾ, അർജുൻ ദാസ്, ഗൗരി കൃഷ്ണൻ, ദിലീപ് സുബ്ബരയ്യൻ, സനന്ത് തുടങ്ങിയവരും എത്തുന്നുണ്ട്. പ്രണയവും സൗഹൃദവും പങ്കുവയ്ക്കുന്ന ചിത്രം ജനുവരി 14 മുതലാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

ബാലാജി മോഹൻ, ഹലിത ഷമീൻ, മധുമിത, റിച്ചാർഡ് ആന്റണി, സൂര്യ കൃഷ്ണ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസറും സിനിമ പ്രേക്ഷകരിൽ ആവേശം നിറച്ചിരുന്നു.

Read also: അച്ഛനെ മിസ് ചെയ്യുന്നു; വിവാഹവസ്ത്രത്തിൽ പിതാവിന്റെ അവസാന വാക്കുകൾ തുന്നിച്ചേർത്ത് മകൾ; ഹൃദയംതൊട്ട കാഴ്ച

അതേസമയം സിനിമ ആസ്വാദകരിൽ ആവേശം നിറച്ചുകൊണ്ട് നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയ്ക്ക് ശേഷം അടഞ്ഞുകിടന്ന തിയേറ്ററുകൾ തുറന്നു തുടങ്ങിയതും സിനിമ പ്രേമികളിൽ ആവേശം വർധിപ്പിക്കുന്നുണ്ട്. അതിന് പുറമെ ഒടിടി പ്ലാറ്റ്‌ഫോമുകളും കൂടുതൽ ജനപ്രിയമായത് ദേശ- ഭാഷാ ഭേദമന്യേ സിനിമകളെ കൂടുതൽ ആളുകളിലേക്ക് എത്തിച്ചുതുടങ്ങി.

Story highlights; Tamil Anthology Film Trailer