1019 അക്ഷരങ്ങളുള്ള പേരിന്റെ ഉടമയ്ക്ക് രണ്ടടി നീളമുള്ള ബർത്ത് സർട്ടിഫിക്കറ്റ്; കൗതുകമായി പേര്

January 3, 2022

എല്ലാവര്ക്കും വിളിക്കാനും ഓർമ്മയിൽ നിൽക്കാനും എളുപ്പമുള്ള പേരുകളാണ് പൊതുവെ അച്ഛനമ്മമാർ മക്കൾക്കായി കരുതി വയ്ക്കാറുള്ളത്. വ്യത്യസ്തമായ പേരുകൾ തിരഞ്ഞെടുത്താൽ പോലും അവ പരമാവധി ചെറുതായിരിക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. പേരുകൾ നൽകുമ്പോൾ ഇഷ്ടപ്പെട്ട കഥാപാത്രത്തിൽ നിന്നോ ആളുകളിൽ നിന്നോ പ്രചോദനം ഉൾകൊള്ളാറുണ്ട്.എന്നാൽ എല്ലാ ഇഷ്ടങ്ങളുംകൂടി ചേർന്ന് ഒരു പെരുനാൾക്കാണ് തീരുമാനിച്ചാലോ?

1984-ൽ സാന്ദ്ര വില്യംസ് എന്ന യുവതി അമ്മയായപ്പോൾ, തന്റെ മകൾക്ക് അവർ കരുതി വെച്ചിരുന്നത് ചെറിയ പേരൊന്നുമായിരുന്നില്ല. ഹ്രസ്വമായ പേര് തീരുമാനിക്കുന്നതിന് പകരം, മകളുടെ ജനന സർട്ടിഫിക്കറ്റിൽ അവർ എഴുതിയത് ‘റൊഷാൻഡിയാറ്റെല്ലിനേഷിയുന്നെവെഷെങ്ക് കോയാനിസ്ക്വാറ്റ്സിയൂത്ത് വില്യംസ്’ എന്നാണ്.(Rhoshandiatellyneshiaunneveshenk Koyaanisquatsiuth Williams’ )

Read Also: ‘കൊണ്ടോരാം കൊണ്ടോരാം…’ പാട്ട് വേദിയുടെ ഹൃദയം കവർന്ന് എം ജെയും മേഘ്‌നക്കുട്ടിയും, വിഡിയോ

1984 സെപ്റ്റംബർ 12-നാണ് കുഞ്ഞ് ജനിച്ചത്. 1,019 അക്ഷരങ്ങളുള്ള പേരും കുഞ്ഞിന് നൽകി.
ജാമി എന്നാണ് ഈ കുട്ടിയെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിളിക്കുന്നത്. പേര് ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്തു. മാത്രമല്ല, ബർത്ത് സർട്ടിഫിക്കറ്റ് രണ്ടടി നീളത്തിലാണ് തയ്യറാക്കേണ്ടി വന്നത്. എന്തായാലും പേരിലൂടെ ഇവർ ലോകപ്രസിദ്ധരായതോടെ ടെക്സാസിൽ പേരിടീലിന്റെ നിയമം മാറ്റേണ്ടിവന്നു, അതിനാൽ ജനന സർട്ടിഫിക്കറ്റിലെ നെയിം ബോക്സിനുള്ളിൽ നിൽക്കുന്ന ഒരു പേര് മാത്രമേ കുട്ടികൾക്ക് ഇപ്പോൾ നൽകാൻ കഴിയൂ.

Story highlights- The longest name to appear on a birth certificate is Rhoshandiatellyneshiaunneveshenk Koyaanisquatsiuth Williams