വിപണിയിൽ താരമായി ഒരു സാൻഡ്‌വിച്ച് ഷൂസ്! വിലയിലും കേമൻ..
വ്യത്യസ്തതയാർന്ന ഒട്ടേറെ പരീക്ഷണങ്ങൾ വിപണിയിൽ കൗതുകം ഉണർത്താറുണ്ട്. ഭക്ഷണത്തിലും വേഷവിധാനങ്ങളിലും മേക്കപ്പിലുമെല്ലാം ഇങ്ങനെ കൗതുകമാർന്ന കാഴ്ചകൾ പതിവാണ്. ഇപ്പോഴിതാ, ഒരു ഷൂസാണ് താരം.സാൻഡ്‌വിച്ച് രൂപത്തിലുള്ള ഷൂസ് കാഴ്ചയിലും വിലയിലുമെല്ലാം കൗതുകം സൃഷ്ടിക്കുകയാണ്.
8500 രൂപ വിലയുള്ള ഷൂസിന്റെ നടുവിൽ ചീര, ചീസ്, ഉള്ളി ഫില്ലിംഗ് പോലെയും കൊടുത്തിട്ടുണ്ട്. 2022-ലെ ഫാഷൻ ആക്സസറിയാണ് ഈ സ്‌നീക്കറുകൾ എന്നാണ് പലരും ഈ പുത്തൻ ഫാഷൻ പരീക്ഷണത്തോട് പ്രതികരിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഒരു യഥാർത്ഥ സാൻഡ്‌വിച്ചിൽ നിൽക്കുന്നപോലെയായാണ് തോന്നുക.
മുൻപ് ഒരു ആഡംബര ഫാഷൻ ബ്രാൻഡ് 45,800 രൂപ വിലയുള്ള തലതിരിഞ്ഞ സൺഗ്ലാസുകൾ അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ പുത്തൻ പരീക്ഷണം. ഇങ്ങനെ ഒട്ടേറെ ഫാഷൻ പരീക്ഷണങ്ങൾ സജീവമാണ്. ഓസ്ട്രേലിയയിൽ വേനൽക്കാലത്ത് വിളയുന്ന കലിപ്സോ മാങ്ങ ഉപയോഗിച്ച് നിർമിച്ച ഗൗൺ, പച്ചക്കറികൾ കെട്ടിവയ്ക്കുന്ന ചാക്ക് ഉപയോഗിച്ച് വളരെ മനോഹരമായി ഒരുക്കിയ പാന്റ് എന്നിവയെല്ലാം തരംഗമായി മാറിയിരുന്നു.
Story highlights- These sandwich shoes are being sold for Rs 8,500