കൊവിഡ് വ്യാപനം; നിവിൻ പോളിയുടെ തുറമുഖം റിലീസ് നീട്ടി

January 19, 2022

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി ചിത്രങ്ങളാണ് റിലീസ് മാറ്റിവയ്ക്കുന്നത്. നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ തുറമുഖം ഈ മാസം റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസും അണിയറപ്രവർത്തകർ മാറ്റിവെച്ചിട്ടുണ്ട്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ , അർജുൻ അശോകൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം.

Read also: 15-ആം വയസിലെ വാർധക്യമരണം; ജീവിതംകൊണ്ട് ലോകത്തിന് പ്രചോദനമായ അഡാലിയ ഓർമയാകുമ്പോൾ…

സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച തുറമുഖം കേരള ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തെ വിവരിക്കുന്ന ഒരു ഇതിഹാസ ചിത്രമാണ്. ഗോപന്‍ ചിതംബരത്തിന്റേതാണ് കഥ. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ പങ്കുവയ്ക്കുന്നത്. പി. ആര്‍. ഒ ആതിര ദില്‍ജിത്ത്.

Story highlights- thuramukham release date postponed